സേവ്​ സിദ്ദീഖ്​ കാപ്പൻ: കേരള പത്രപ്രവർത്തക യൂണിയൻ പ്രക്ഷോഭത്തിലേക്ക്​; തിങ്കളാഴ്​ച കരിദിനം

തിരുവനന്തപുരം: ഉത്തർപ്രദേശ്​ പൊലീസി​െൻറ തടങ്കലിൽ രോഗബാധിതനായി ആശുപത്രിയിൽ നരകയാതന അനുഭവിക്കുന്ന മാധ്യമ പ്രവർത്തകൻ സിദ്ദീഖ്​ കാപ്പ​െൻറ ജീവൻ രക്ഷിക്കുന്നതിനും മോചനത്തിനുമായി കേരള പത്രപ്രവർത്തക യൂണിയൻ ​പ്രത്യക്ഷ സമരത്തിനും കാമ്പയിനും തുടക്കമിടുന്നു.

സേവ്​ സിദ്ദീഖ്​ കാപ്പൻ കാമ്പയി​െൻറ തുടക്കമായി യൂണിയൻ ആഭിമുഖ്യത്തിൽ മാധ്യമപ്രവർത്തകർ തിങ്കളാഴ്​ച കരിദിനം ആചരിക്കും. രാജ്യാന്തര തലത്തിൽ അടക്കം വിഷയം കൂടുതൽ സജീവ ചർച്ചയാക്കി മാറ്റുന്നതിന്​ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റ്​ ഉപാധികളിലൂടെയും കാമ്പയിൻ നടത്തും. രാജ്​ഭവനു മുന്നിൽ ധർണ അടക്കം വിവിധ സമര പരിപാടികൾ വരും ദിവസങ്ങളിൽ ആവിഷ്​കരിക്കുമെന്ന്​ യൂണിയൻ സംസ്​ഥാന പ്രസിഡൻറ്​ കെ.പി റെജിയും ജനറൽ സെക്രട്ടറി ഇ.എസ്​ സുഭാഷും അറിയിച്ചു.

മാധ്യമ പ്രവർത്തകർക്കൊപ്പം സാഹിത്യ, സാംസ്​കാരിക, സാമൂഹിക, രാഷ്​ട്രീയ പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ഇൗ കാമ്പയിനിൽ അണിചേരണമെന്ന്​ യൂണിയൻ അഭ്യർഥിച്ചു.കാപ്പ​െൻറ ഹരജി അടിയന്തരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന നൽകി അദ്ദേഹത്തെ തുടർ ചികിത്സക്കായി ദൽഹി എയിംസിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ടു 11 എം.പിമാർ സുപ്രീംകോടതി ചീഫ്​ ജസ്​റ്റീസ്​ എൻ.വി രമണയ്​ക്ക്​ കത്ത്​ നൽകി.

മഥുര മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിദ്ദീഖ്​ കാപ്പ​െൻറ അവസ്​ഥ അങ്ങേയറ്റം മോശമാണെന്നും താടിയെല്ല്​ പൊട്ടിയ നിലയിൽ മൃഗത്തെ പോലെ ചങ്ങലയിലാണ്​ അദ്ദേഹം ആശുപത്രി കിടക്കയിൽ തടവിൽ എം.പിമാർ ചൂണ്ടിക്കാട്ടി. കാപ്പ​െൻറ മോചനത്തിന്​ ഇടപെടണമെന്ന്​ കേന്ദ്ര മന്ത്രി വി.മുരളീധരൻ അടക്കം കേരളത്തിൽനിന്നുള്ള മുഴുവൻ എം.പിമാരോടും യൂണിയൻ അഭ്യർഥിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.