തൊ​ഴി​ൽ​സ​ഭ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം പി​ണ​റാ​യി ക​ൺ​വെ​ൻ​ഷ​ൻ സെൻറ​റി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കു​ന്നു

തൊഴില്‍സഭയിലൂടെ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തും -മുഖ്യമന്ത്രി

കണ്ണൂർ: കേരളത്തിന്റെ ഉൽപാദനോന്മുഖവും വികസനോന്മുഖവുമായ മുന്നേറ്റത്തില്‍ തൊഴില്‍സഭ വലിയ പങ്കുവഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ തൊഴില്‍സഭയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുകയെന്ന സര്‍ക്കാറിന്റെ നിലപാടിന്റെ തുടര്‍ച്ചയാണ് തൊഴില്‍ സഭ. തൊഴില്‍ നല്‍കുന്നതിനുള്ള ഏറ്റവും പ്രധാന പദ്ധതിക്കാണ് തുടക്കമാവുന്നത്. തൊഴിലവസരം വര്‍ധിപ്പിക്കുന്നതിനുള്ള ജനകീയ പദ്ധതി എന്ന നിലയിലുള്ളതാണ് തൊഴില്‍സഭയെന്ന ആശയം. പുതിയൊരു കേരള മാതൃകയാണ് തൊഴില്‍സഭ മുന്നോട്ടുവെക്കുന്നത്.

തൊഴില്‍ ലഭ്യമാക്കുക എന്ന ഉത്തരവാദിത്തത്തില്‍നിന്ന് സര്‍ക്കാറുകള്‍ പിന്മാറണമെന്ന കാഴ്ചപ്പാട് രാജ്യത്ത് ശക്തമാകുന്ന സാഹചര്യമാണ്. കേരളത്തിന്റേത് ബദല്‍ ഇടപെടലാണ്. തൊഴിലന്വേഷകരെയും സംരംഭകരെയും ഒന്നിപ്പിക്കുന്നു എന്നതാണ് ഇതിന്റെ പ്രാധാന്യം. അതത് പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ സംരംഭങ്ങള്‍ ആരംഭിക്കുക, അതിനനുയോജ്യമായ തൊഴില്‍ സേനയെ ഉപയോഗപ്പെടുത്തുക എന്നതും ലക്ഷ്യമിടുന്നു. ഡിജിറ്റല്‍ വ്യവസായ രംഗത്തുണ്ടായ മാറ്റം പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ 21 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് ഡിജിറ്റല്‍ മേഖലയില്‍ തൊഴില്‍ ലഭ്യമാക്കും.

തൊഴില്‍ സംരംഭകരുടെയും ദായകരുടെയും തൊഴില്‍ ക്ലബുകള്‍ രൂപവത്കരിക്കണം. ജനങ്ങളുടെ മറ്റാവശ്യങ്ങള്‍ക്ക് കൊടുക്കുന്ന അതേ പ്രാധാന്യം തൊഴില്‍സഭക്കും നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു.

ഡോ. വി. ശിവദാസന്‍ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ. സുരേഷ്, ചേംബര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മെന്‍ കേരള ചെയര്‍മാന്‍ എം. കൃഷ്ണദാസ്, സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം ഡോ. ജിജു പി. അലക്‌സ് എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - Labor security will be ensured through the labor council - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.