പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിന് എത്തി തിരിച്ചിറങ്ങേണ്ടി വന്ന യുവതികൾ നിരാഹാര സമരത്തിൽ. കണ്ണൂർ സ്വദേശികള ായ രേഷ്മ നിശാന്തും ഷാനില സജീഷുമാണ് നിരാഹാര സമരം ആരംഭിച്ചത്. പൊലീസ് നടപടികളിൽ പ്രതിഷേധിച്ചാണ് ഇരുവരും സ മരം ആരംഭിച്ചത്.
പൊലീസ് നിർബന്ധിച്ച് തിരിച്ചിറക്കുകയായിരുന്നു. ദർശനം നടത്താനാണ് തങ്ങൾ വന്നത്. പൊലീസ് സംരക്ഷണം നൽകാമെന്ന് അറിയിച്ചിരുന്നു. അഞ്ചുപേർ മാത്രമാണ് ആദ്യം സമരത്തിനുണ്ടായിരുന്നത്. അത് കൂടാനുള്ള സാഹചര്യമുണ്ടാക്കിയത് പൊലീസാണ്. ശബരിമലയിൽ ദർശനം നടത്താതെ മാലയഴിക്കാനോ വ്രതം അവസാനിപ്പിക്കാനോ തയാറല്ലെന്നും ഷാനിലയും രേഷ്മയും പ്രതികരിച്ചു.
രണ്ടുപേരെയും രണ്ടു വാഹനങ്ങളിലായാണ് െപാലീസ് കൊണ്ടുപോകുന്നതെന്നും എവിടേക്കാണ് കൊണ്ടുപോകുന്നത് എന്ന് തങ്ങൾക്ക് അറിയില്ലെന്നും ഷാനില പറഞ്ഞു. പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി ബസിലാണ് വന്നത്. ബസിലുണ്ടായിരുന്ന ഭക്തരാരും പ്രതിഷേധിച്ചിരുന്നില്ല. അക്രമം നടത്തുന്നവരാണ് പ്രതിഷേധം നടത്തിയതും തിരിച്ചറിയൽ കാർഡ് ചോദിച്ചതും. പ്രതിഷേധിക്കുന്നതിനിടെ കൊല്ലുമെന്നും മറ്റുമാണ് വിളിച്ചു പറയുന്നത്. ഇങ്ങനെയാണോ ശരണം വിളിക്കുക എന്നും യുവതികൾ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.