കോഴിക്കോട്​ യുവതിയും കുഞ്ഞും തീകൊളുത്തി മരിച്ച നിലയിൽ

കോഴിക്കോട്​ : മാങ്കാവ്​ തൃശാലക്കുളത്ത്​ യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി. ഒഡിഷ സ്വദേശിയായ രൂപാനിയ മൂന്നു വയസുകാരി മകൾ ആരാധ്യ എന്നിവരെയാണ്​ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്​. മണ്ണെണ്ണ ഒഴിച്ച്​ തീകൊളുത്തി മരിച്ച നിലയിലാണ്​ ക​െണ്ടത്തിയത്​.

ഇന്നലെ വൈകീട്ട്​ രുപാനിയയുടെ ഭർത്താവ്​ ജോലി കഴിഞ്ഞ്​ വീട്ടിലെത്തിയപ്പോഴാണ്​ സംഭവം അറിഞ്ഞത്​. വീടിൻെറ വാതിൽ തുറക്കാത്തതിനെ തുടർന്ന്​ പൊളിച്ച്​ അകത്ത്​ കയറുകയായിരുന്നു. കസബ പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Lady and baby Died -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.