തൊടുപുഴ: വിദ്യാര്‍ഥി സമരം തുടരുന്ന തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ മനുഷ്യാവകാശ കമീഷന്‍ സ്വമേധയ കേസെടുത്തു.
ദലിത് വിദ്യാര്‍ഥികള്‍ക്ക് ജാതീയ അധിക്ഷേപവും മാനസിക പീഡനവും നടന്നെന്നും ഇന്‍േറണല്‍ മാര്‍ക്കിന്‍െറ പേരില്‍ വിദ്യാര്‍ഥികളെ മാനസിക സമ്മര്‍ദത്തിലാക്കിയെന്നുമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് മനുഷ്യാവകാശ കമീഷന്‍ ആക്ടിങ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസ് പറഞ്ഞു.
വിദ്യാര്‍ഥികളും രക്ഷിതാക്കളും അടക്കമുള്ളവരില്‍നിന്ന് നിരവധി പരാതികള്‍ കമീഷന് മുന്നില്‍ ലഭിച്ചതായും എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കണ്ടത്തെി സമരം അവസാനിപ്പിച്ച് ക്ളാസ് ആരംഭിക്കണമെന്നും കമീഷന്‍െറ നിര്‍ദേശത്തില്‍ പറയുന്നു. സമരം പരിഹരിക്കാത്ത സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.