ഭൂസമരക്കേസ്​: സമരപ്രവർത്തകയെ വെറുതെ വിട്ടു

ആ​റ്റി​ങ്ങ​ൽ: 2016 ആ​ഗ​സ്റ്റി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ക​ല്ല​ട​ത്ത​ണ്ണി​യി​ൽ ന​ട​ത്തി​യ ഭൂ​സ​മ​ര​ത്തി​നെ​തി​രെ പ​ള്ളി​ക്ക​ൽ പൊ​ലീ​സ് എ​ടു​ത്ത കേ​സി​ൽ സ​മ​ര​പ്ര​വ​ർ​ത്ത​ക അ​നി​ത​യെ കു​റ്റ​മു​ക്ത​യാ​ക്കി ആ​റ്റി​ങ്ങ​ൽ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് ര​ണ്ടാം കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ചു.

ഭൂ​ര​ഹി​ത​ർ​ക്ക് ഭൂ​മി വി​ത​ര​ണം ചെ​യ്യാ​ത്ത സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രാ​ണ് സ​ർ​ക്കാ​ർ​ഭൂ​മി​യി​ൽ കു​ടി​ൽ​കെ​ട്ടി സ​മ​രം ന​ട​ത്തി​യ​ത്.

ഇ​തി​നെ​തി​രെ ഗു​രു​ത​ര​മാ​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. സ​മ​ര​പ്ര​വ​ർ​ത്ത​ക​ർ​ക്കു​വേ​ണ്ടി അ​ഡ്വ. അ​ലി സ​വാ​ദ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

Tags:    
News Summary - Land struggle case The activist was acquitted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.