മാസപ്പടി കേസിൽ കുഴൽനാടന്റെ ഹരജി: സർക്കാറിനെ കക്ഷിചേർക്കണമെന്ന് ഹൈകോടതി

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ ന​ൽ​കി​യ ഹ​ര​ജി​യി​ൽ സ​ർ​ക്കാ​റി​നെ ക​ക്ഷി ചേ​ർ​ക്കാ​ൻ ഹൈ​കോ​ട​തി നി​ർ​ദേ​ശം. ഇ​ല്ലാ​ത്ത സേ​വ​ന​ത്തി​ന് സി.​എം.​ആ​ർ.​എ​ൽ ക​മ്പ​നി പ്ര​തി​ഫ​ലം ന​ൽ​കി​യെ​ന്ന സെ​റ്റി​ൽ​മെ​ൻ​ന്‍റ്​ ബോ​ർ​ഡ് ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ക​ൾ വീ​ണ വി​ജ​യ​നു​മെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ര​ജി ത​ള്ളി​യ തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രാ​യ റി​വി​ഷ​ൻ ഹ​ര​ജി​യാ​ണ് ജ​സ്റ്റി​സ് കെ. ​ബാ​ബു​വി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

വി​ജി​ല​ൻ​സ് കോ​ട​തി​യി​ലെ പ​രാ​തി​യി​ൽ സ​ർ​ക്കാ​റി​നെ ക​ക്ഷി​ചേ​ർ​ത്ത ഹ​ര​ജി​ക്കാ​ര​ൻ, ഹൈ​കോ​ട​തി​യി​ൽ സ​ർ​ക്കാ​റി​നെ ക​ക്ഷി​യാ​ക്കി​യി​രു​ന്നി​ല്ലെ​ന്നും കോ​ട​തി നി​ർ​​ദേ​ശി​ച്ച​തി​നാ​ലാ​ണ്​ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​തെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​റി​യി​ച്ചു. ഇ​തേ​തു​ട​ർ​ന്നാ​ണ്​ സ​ർ​ക്കാ​റി​നെ ക​ക്ഷി​ചേ​ർ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്.

വ്യാ​ഴാ​ഴ്ച വാ​ദം തു​ട​രാ​ൻ ഹ​ര​ജി മാ​റ്റി. വീ​ണ വി​ജ​യ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ക്സാ​ലോ​ജി​ക് സൊ​ലൂ​ഷ​ൻ​സ് എ​ന്ന ക​മ്പ​നി​ക്ക്​ ഇ​ല്ലാ​ത്ത സേ​വ​ന​ത്തി​ന് സി.​എം.​ആ​ർ.​എ​ൽ പ്ര​തി​ഫ​ലം ന​ൽ​കി​യ​ത് അ​ഴി​മ​തി വി​രു​ദ്ധ​നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​മെ​ന്നും വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണം അ​നി​വാ​ര്യ​മാ​ണെ​ന്നും ഹ​ര​ജി​ക്കാ​ര​ൻ വാ​ദി​ച്ചു. ഇ​ല്ലാ​ത്ത സേ​വ​ന​ത്തി​ന് പ്ര​തി​ഫ​ലം ന​ൽ​കി​യെ​ന്ന ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ ക​ണ്ടെ​ത്ത​ലി​ന്​ ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ടെന്നും ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - High Court to make the government a party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.