കൊല്ലം: ജില്ലയിൽ 525 ഏക്കർ സർക്കാർ ഏറ്റെടുത്തതോടെ സംസ്ഥാനെത്ത തോട്ടംമേഖലയിൽ അനധികൃതമായി ഭൂമി ൈകവശം െവച്ചിരിക്കുന്ന മുഴുവൻ കമ്പനികളുടെയും ഭൂമി ഏെറ്റടുക്കാൻ വഴിതെളിഞ്ഞു. ഹാരിസൺസ് മലയാളം കമ്പനിയുടെ പൂർവികരെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബ്രിട്ടീഷ് കമ്പനിയായ മലയാളം പ്ലാേൻറഷൻസിെൻറ ഉടമസ്ഥതയിലുണ്ടായിരുന്നതും കുളിർകാട്, പ്രിയ എന്നീ കമ്പനികൾ കൈവശം െവച്ചിരുന്നതുമായ 525 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്. ഹൈകോടതി ഉത്തരവനുസരിച്ചായിരുന്നു അത്.
ഇതോടെ സ്വാതന്ത്ര്യത്തിനുമുമ്പ് ബ്രിട്ടീഷ് കമ്പനികൾ കൈവശം െവച്ചിരുന്നതും ഇപ്പോൾ വിവിധ കമ്പനികൾ ൈകവശംെവച്ചിരിക്കുന്നതുമായ ഭൂമി മുഴുവൻ ഏറ്റെടുക്കാൻ വഴിയൊരുങ്ങി. 19 ഉത്തരവുകളിലായി 44,388 ഏക്കർ സർക്കാർ ഭൂമിയാണെന്ന് പ്രഖ്യാപിച്ച് റവന്യൂ സ്പെഷൽ ഒാഫിസ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിൽപെടുന്ന രണ്ട് എസ്റ്റേറ്റുകളാണ് ഏറ്റെടുത്തത്. ഭൂ സംരക്ഷണ നിയമം അനുസരിച്ച് സമാനമായ നടപടിക്രമങ്ങളാണ് മറ്റ് കമ്പനികൾക്കെതിരെയും സ്പെഷൽ ഒാഫിസ് സ്വീകരിച്ചിരിക്കുന്നത്. കേസുകൾ തീരുന്ന മുറക്ക് അവയും സർക്കാറിന് ഏറ്റെടുക്കാനാവും.
ഹാരിസൺസ് മലയാളം, ടി.ആർ ആൻഡ് ടീ, പീരുമേഡ് ടീ, ബ്രൈമൂർ, ഹോപ്പ് പ്ലാേൻറഷൻസ്, േപാബ്സ്, ആർ.ബി.ടി തുടങ്ങിയ കമ്പനികളുടെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളാണ് നടന്നുവരുന്നത്. ഇവയുമായി ബന്ധപ്പെട്ട കേസുകളിലും കുളിർകാടിനും പ്രിയക്കുമെതിരായ ഉത്തരവുകൾ ഉദാഹരണമായി ചൂണ്ടിക്കാട്ടി സർക്കാറിന് അനുകൂലമായ ഉത്തരവ് നേടാനാവും. ഹാരിസൺസ് മലയാളം ലിമിറ്റഡ് കമ്പനി സംസ്ഥാനത്ത് ഒരു ലക്ഷത്തോളം ഏക്കർ ഭൂമി കൈവശം െവച്ചിരിക്കുന്നത് ബ്രിട്ടീഷ് കമ്പനിയായ മലയാളം പ്ലാേൻറഷൻസിെൻറ ൈകവശം ഉണ്ടായിരുന്ന ഭൂമിയാണ്.
ബ്രിട്ടീഷ് കമ്പനി നിയമപരമായി ഭൂമി ഹാരിസൺസിന് കൈമാറിയിട്ടില്ല. ബോയ്സ്, ട്രാവൻകൂർ ടീ എസ്റ്റേറ്റ്, റിയാ എസ്റ്റേറ്റ്, എരുമേലിയിൽ വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് എന്നിവയെല്ലാം മലയാളംപ്ലാേൻറഷൻസിെൻറ കൈവശം ഉണ്ടായിരുന്നതാണ്. അവയെല്ലാം ഏറ്റെടുത്ത് സ്പെഷൽ ഒാഫിസ് പുറപ്പെടുവിച്ച ഉത്തരവ് ഹൈകോടതിയുടെ പരിഗണനയിലാണ്.
ഏറ്റെടുക്കാൻ ഉത്തരവിട്ട എസ്റ്റേറ്റുകൾ കൊല്ലം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി മലയാളം പ്ലാേൻറഷൻസിെൻറ പക്കലുണ്ടായിരുന്നതും ഇപ്പോൾ വിവിധ കമ്പനികൾ കൈവശം െവക്കുന്നതുമായ 44,388 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനായി സ്പെഷൽ ഒാഫിസ് പുറപ്പെടുവിച്ച ഉത്തരവുകൾ:
•ഉത്തരവ് ഒന്ന് -ഹാരിസൺസ് (കൊല്ലം -6584, പത്തനംതിട്ട - 7635, കോട്ടയം - 1381, ഇടുക്കി - 14,418 - മൊത്തം 30,019.95 ഏക്കർ
•രണ്ട് - ബോയ്സ് - 1673 ഏക്കർ (ഇടുക്കി)
•മൂന്ന് - ചെറുവള്ളി - 2264 ഏക്കർ (േകാട്ടയം)
•നാല് - ടി. ആർ. ആൻഡ് ടീ - 2699 ഏക്കർ (കൊല്ലം)
•അഞ്ച് - റിയ 206 ഏക്കർ (കൊല്ലം)
•ആറ് - ജോസഫ് മൈക്കിൾ - 449 (ഇടുക്കി)
•ഏഴ് മുതൽ 12 വരെ 13, 115, 13, 35, 20, 62 ഏക്കറുകൾ
•13- പ്രിയ എസ്റ്റേറ്റ് - 492 ഏക്കർ (കൊല്ലം)
•14 -മുതൽ 18 വരെ 32, 21, 17, 16, 16.94 ഏക്കറുകൾ
•19 -ആർ.ബി.ടി 6217. 25 ഏക്കർ ( ഇടുക്കി - ഇൗ ഭൂമി ബ്രിട്ടീഷ് കമ്പനിയായ ട്രാവൻകൂർ ടീ എസ്റ്റേറ്റിെൻറ പക്കലുണ്ടായിരുന്നതാണ്).
തൃശൂർ, എറണാകുളം, വയനാട് ജില്ലകളിലെ ഭൂമിയിൽ നടപടികൾ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.