പരവൂർ(കൊല്ലം): പുത്തൻകുളത്ത് കെട്ടിടത്തിെൻറ ഭിത്തി തകർന്ന് ആന പാപ്പാന്മാരായ രണ്ടു പേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. കല്ലുവാതുക്കൽ ഇളംകുളം മുല്ലിച്ചിരഴികം വീട് ടിൽ (മണിദീപം) രഞ്ജിത്ത് ചന്ദ്രൻ (34), തിരുവനന്തപുരം പാങ്ങോട് കുന്നംപാറയിൽ അമ്പു ഭവനത ്തിൽ മോഹനൻപിള്ളയുടെ മകൻ അരുൺലാൽ (ചന്തു -32) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഭരതന്നൂർ ചാന്നാങ്കുളത്ത് പുത്തൻവീട്ടിൽ സുധി (23), കിളിമാനൂർ പുളിമാത്ത് പുല്ലേൽ വീട്ടിൽ വിഷ്ണു (18) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പുലർച്ച മൂന്നരയോടെയാണ് അപകടം.
പുത്തൻകുളം ജോയിഭവനിൽ ഷാജിയുടെ ആനത്താവളത്തിൽ ജോലി ചെയ്തിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. വർഷങ്ങളായി പ്രവർത്തനമില്ലാതിരുന്ന ഉണ്ണിനിലയം എന്ന ഒാഡിറ്റോറിയത്തിലാണ് പാപ്പാന്മാർ താമസിച്ചിരുന്നത്.
ഒാഡിറ്റോറിയത്തോട് ചേർന്ന് ഉയരമേറിയ പറമ്പിൽ ചെങ്കല്ലുകൾ അടുക്കിെവച്ചിരുന്ന ഭാഗത്തെ ഭിത്തി തകർന്നുവീഴുകയായിരുന്നു.
രണ്ടുപേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞെങ്കിലും കല്ലിനും മണ്ണിനും അടിയിൽപ്പെട്ട രഞ്ജിത്ത് ചന്ദ്രനെയും അരുൺലാലിനെയും മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ രാവിലെ ഏഴോടെയാണ് പുറത്തെടുക്കാനായത്. ഇടുങ്ങിയ മുറിയായതും ചളിക്കെട്ടും രക്ഷാപ്രവർത്തനത്തിന് തടസ്സമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.