വൈത്തിരി: വയനാട് ചുരത്തിൽ മരവും കല്ലുകളും വീണ് ഗതാഗതം തടസപ്പെട്ടു. എട്ടാം വളവിനും ഒൻപതാം വളവിനും ഇടയിലാണ് മരം വീണത്. കല്പറ്റ നിന്നും ഫയർഫോഴ്‌സ് എത്തി മരം മുറിച്ചു നീക്കുന്നതിനിടെ കല്ലും മണ്ണും ഇടിഞ്ഞു വീണ് റോഡ് തടസപ്പെട്ടിരിക്കുകയാണ്. വലിയ തോതിൽ കല്ല് വീഴുന്നത് ബ്ലോക്കിൽപെട്ടു കിടക്കുന്ന വാഹനങ്ങൾക്ക് ഭീഷണിയാണ്. ഫയർഫോഴ്സും പൊലീസും സ്ഥലത്തുണ്ട്.
അതിനിടെ, ദേശീയ പാതയിൽ വൈത്തിരിക്കടുത്ത കച്ചേരിപ്പറയിൽ റോഡരികിൽ വലിയ ഗർത്തം രൂപപ്പെട്ടു. രാത്രി ഒമ്പതരയോടെയാണ് റോഡിന്‍റെ വശം ഇടിഞ്ഞു ഗർത്തമുണ്ടായത്. ഇതിലൂടെ ശക്തമായ നീരൊഴുക്കുണ്ട്. റോഡിന്‍റെ അരികിൽ പൊട്ടലുണ്ട്. വൈത്തിരി പൊലീസ് സ്ഥലത്തു കാവലേർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.