കോട്ടയം: ലോ അക്കാദമി ലോ കോളജിന് സര്‍ക്കാര്‍ അനുവദിച്ച ഭൂമി വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വിദ്യാഭ്യാസ ആവശ്യത്തിനല്ലാതെ വിനിയോഗിച്ചെന്ന പരാതിയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണറിപ്പോര്‍ട്ട് തിരുവനന്തപുരം ജില്ല കലക്ടര്‍ കൈമാറിയതായി റവന്യൂ സെക്രട്ടറി പി.എച്ച്. കുര്യന്‍. റിപ്പോര്‍ട്ട് പരിശോധിച്ചുവരുകയാണ്. റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച ലോ കോളജിലത്തെി താന്‍ നേരിട്ട് വിശദ പരിശോധന നടത്തുമെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
സര്‍ക്കാര്‍ ലോ അക്കാദമിക്ക് വ്യവസ്ഥകളോടെ പതിച്ചുനല്‍കിയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിച്ചോ എന്നതിനെക്കുറിച്ച് എല്ലാവശവും പരിശോധിച്ചശേഷം അന്തിമ റിപ്പോര്‍ട്ടായി നല്‍കുമെന്നും റവന്യൂ സെക്രട്ടറി വ്യക്തമാക്കി. ടോട്ടല്‍ സ്റ്റേഷന്‍ സങ്കേതികവിദ്യ ഉപയോഗിച്ച് സാറ്റലൈറ്റ് മാപ്പിങ് സംവിധാനത്തില്‍ സര്‍വേ നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഭൂമിയുടെ രേഖകളും പ്ളാനും കലക്ടറുടെ റിപ്പോര്‍ട്ടിലുണ്ടെന്നും അദ്ദേഹം അറിയിച്ചു. അക്കാദമിക്ക് സര്‍ക്കാര്‍ നല്‍കിയ ഭൂമിയെക്കുറിച്ച് അന്വേഷിക്കേണ്ടതില്ളെന്ന് മുഖ്യമന്ത്രി പറഞ്ഞതായ ആരോപണം ശരിയല്ളെന്നും റവന്യൂ സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.