വിദ്യാർഥി സമരത്തിൽ രാഷ്​ട്രീയ കക്ഷികൾ ഇടപെടേണ്ട- കടകംപള്ളി

തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാർഥി സമരത്തിൽ നിലവിൽ രാഷ്​ട്രീയ കക്ഷികൾ ഇടപെടേണ്ട സാഹചര്യമില്ലെന്ന്​ ദേവസ്വം വകുപ്പ്​ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിദ്യാർഥികൾക്ക്​ ലോ അക്കാദമിയിൽ സമരം നടത്താനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോ അക്കാദമിയിൽ ആദ്യം സമരം ആരംഭിച്ചത്​ വിദ്യാർഥികളായിരുന്നു. പിന്നീട്​ സമരത്തെ ബി.ജെ.പി ഹൈജാക്ക്​ ചെയ്യുകയായിരുന്നു. വിദ്യാർഥി സമരത്തിൽ താരമാവാനാണ്​ ബി.​​ജെ.പി നേതാവ്​ കെ. മുരളീധരൻ നിരാഹാരം ആരംഭിച്ചതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. സമരം ബി.ജെ.പി സ്​പോൺസേഡ്​ സമരമാണെന്നും അദ്ദേഹം പറഞ്ഞു. 

സമരത്തിലെ വി.എസി​​െൻറ നിലാപട്​ വ്യക്​തിപരമാണ്​. ലോ അക്കാദമിക്ക്​ സി.പി.എമ്മി​​െൻറ പിന്തുണയില്ലെന്നും അദ്ദേഹം അറിയിച്ചു. 

ലക്ഷ്​മി നായരെ സി.പി.എമ്മിന്​ പേടിയാണെന്ന ആരോപണങ്ങൾക്കും കടകംപള്ളി സുരേന്ദ്രൻ മറുപടി പറഞ്ഞു. അത്തരം പരാമർശങ്ങൾ ആരോപണങ്ങളല്ല അനാവശ്യങ്ങളാണെന്നായിരുന്നു കടകംപള്ളി സുരേന്ദ്ര​​െൻറ മറുപടി.

Tags:    
News Summary - law achadamy issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.