അ​ഡ്വ.​വി.​എ​സ്.​ അ​നി​ൽ 

അഭിഭാഷകൻ മരിച്ചനിലയിൽ; ര​ണ്ട്​ ജൂ​നി​യ​ര്‍ അ​ഭി​ഭാ​ഷ​ക​ര്‍ അ​ധി​ക്ഷേ​പി​ച്ച​താ​ണ്​ മ​ര​ണ​കാ​ര​ണ​മെ​ന്ന്​ സൂ​ച​ന

വെ​ഞ്ഞാ​റ​മൂ​ട്: അ​ഭി​ഭാ​ഷ​ക​നെ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വാ​മ​ന​പു​രം അ​മ്പി​ളി ഹി​ല്‍സി​ല്‍ വി.​എ​സ്. അ​നി​ലാ​ണ് (60) മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ച ര​േ​ണ്ടാ​ടെ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. അ​ഭി​ഭാ​ഷ​ക​രു​ടെ വാ​ട്സ്​​ആ​പ്​ ഗ്രൂ​പ്പി​ല്‍ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് പോ​സ്റ്റ് ചെ​യ്ത ശേ​ഷ​മാ​യി​രു​ന്നു ജീ​വ​നൊ​ടു​ക്ക​ല്‍.

ഇ​തു ക​ണ്ട അ​ദ്ദേ​ഹ​ത്തി​ന്റെ സു​ഹൃ​ത്തു​ക്ക​ള്‍ ബ​ന്ധു​ക്ക​ളെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍ന്ന് അ​വ​ര്‍ എ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ട​ത്. പൊ​ലീ​സ് മു​റി​യി​ല്‍നി​ന്ന്​ ആ​ത്മ​ഹ​ത്യാ കു​റി​പ്പും ക​ണ്ടെ​ത്തു​ക​യു​ണ്ടാ​യി.

ര​ണ്ട് ജൂ​നി​യ​ര്‍ അ​ഭി​ഭാ​ഷ​ക​ര്‍ ആ​ളെ കൂ​ട്ടി വീ​ട്ടി​ലെ​ത്തി ന​ട​ത്തി​യ അ​ധി​ക്ഷേ​പി​ക്ക​ലി​ല്‍ മ​നം നൊ​ന്താ​ണ് ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് കു​റി​പ്പി​ലു​ള്ള​തെ​ന്ന് അ​റി​യു​ന്നു.

ടൂ​റി​സം വ​കു​പ്പി​ല്‍നി​ന്ന് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​യി വി​ര​മി​ച്ച ശേ​ഷ​മാ​ണ് ഇ​ദ്ദേ​ഹം അ​ഭി​ഭാ​ഷ​ക​നാ​യി പ്രാ​ക്ടീ​സ് ആ​രം​ഭി​ച്ച​ത്. പ്ര​ധാ​ന​മാ​യും ആ​റ്റി​ങ്ങ​ല്‍ കോ​ട​തി​യി​ലാ​ണ് പ്രാ​ക്ടീ​സ് ചെ​യ്തി​രു​ന്ന​ത്. കോ​ട​തി​യി​ല്‍ പോ​കാ​നു​ള്ള സൗ​ക​ര്യാ​ര്‍ഥം ഇ​ദ്ദേ​ഹം വാ​മ​ന​പു​ര​ത്തു​ള്ള വീ​ട്ടി​ലും ഡ​യ​റ​ക്ട് അ​ക്കൗ​ണ്ട് ജ​ന​റ​ലാ​യ ഭാ​ര്യ സു​ധ​ര്‍മ ഉ​ള്ളൂ​രി​ലു​ള്ള വീ​ട്ടി​ലു​മാ​യി​രു​ന്നു. ഹ​രി​കൃ​ഷ്ണ​ന്‍ (ചെ​ന്നൈ), ഹ​രി​ശ​ങ്ക​ര്‍ (യു.​എ​സ്.​എ) ഗൗ​രി കൃ​ഷ്ണ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.

വി​ദേ​ശ​ത്തു​ള്ള മ​ക​ന്‍ എ​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും സം​സ്‌​കാ​രം. വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സ് ഇ​ന്‍ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍ച്ച​റി​യി​ലേ​ക്ക് മാ​റ്റി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.