അമ്പലപ്പുഴ: വർഗീയ ധ്രുവീകരണത്തിലൂടെയുള്ള അധികാരത്തുടർച്ചയാണ് എൽ.ഡി.എഫ് ലക്ഷ്യമിടുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. വെൽഫെയർ പാർട്ടി അമ്പലപ്പുഴ മണ്ഡലം സ്ഥാനാർഥി സുഭദ്രാമ്മ തോട്ടപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി വളഞ്ഞവഴിയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലിം വിരോധം വളർത്തി മറ്റ് സമുദായങ്ങളെ പ്രീണിപ്പിച്ച് അധികാരത്തിലേറാമെന്നാണ് കരുതുന്നത്. ഇത് സി.പി.എമ്മിനെ കേരളത്തിലും ഇല്ലാതാക്കും. കോൺഗ്രസിന് ദേശീയതലത്തിൽ സംഭവിച്ചതും ഇതുതന്നെയാണ്. മതേതരത്വത്തിെൻറ പേരുപറഞ്ഞ് ജാതിവിവേചനമാണ് എൽ.ഡി.എഫും യു.ഡി.എഫും കാണിക്കുന്നത്. പള്ളി പൊളിച്ചപ്പോൾ അതിനെ ചോദ്യം ചെയ്യാൻ കോൺഗ്രസിനായില്ല. പകരം പള്ളി പൊളിപ്പിക്കാനും ശിലാന്യാസം നടത്താനുമാണ് ശ്രമിച്ചത്. ഇതോടെ ദേശീയതലത്തിൽ കോൺഗ്രസ് ഇല്ലാതായി. മണ്ഡലം പ്രസിഡൻറ് അബ്ദുൽ ലത്തീഫ് കരൂർ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി മോഹൻ സി. മാവേലിക്കര, ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല പ്രസിഡൻറ് സഹൽ വടുതല, തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ഡി.എസ്. സദറുദ്ദീൻ, സ്ഥാനാർഥി സുഭദ്രാമ്മ തോട്ടപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.
വളഞ്ഞവഴിയിൽ നടന്ന പൊതുസമ്മേളനം വെൽഫെയർ
പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.