മദ്യനയം: ജനകീയ പ്രക്ഷോഭം ആരംഭിക്കും -ഹസൻ

തിരുവനന്തപുരം: കേരള ജനതയെ വീണ്ടും മദ്യത്തില്‍ മുക്കിക്കൊല്ലുന്നതിന് ഇടതുമുന്നണി യോഗം അംഗീകരിച്ച പുതിയ മദ്യനയത്തെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ്​ എം.എം. ഹസന്‍ പറഞ്ഞു. വലിയ പ്രത്യാഘാതമുണ്ടാക്കുന്ന ജനദ്രോഹതീരുമാനമാണിത്. യുഡി.എഫ് സര്‍ക്കാറി​​െൻറ മദ്യനയം അട്ടിമറിച്ച് പുതിയമദ്യനയം പ്രഖ്യാപിച്ച്​ തെരഞ്ഞെടുപ്പ് കാലത്ത് മദ്യമുതലാളിമാര്‍ക്ക് നല്‍കിയ വാഗ്ദാനം എൽ.ഡി.എഫ്​ പാലിച്ചു. ദേശീയപാതയിലെ ബാറുകള്‍ തുറക്കാന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഇടതുസര്‍ക്കാര്‍ വിധി സമ്പാദിച്ചു.

യു.ഡി.എഫ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ മദ്യലോബി നടത്തിയ ശ്രമങ്ങള്‍ക്ക് പിന്നില്‍ ഇടതുമുന്നണിയായിരു​െന്നന്ന്​ ഇപ്പോള്‍ വ്യക്തമായി. ബാറുകള്‍ തുറന്ന് കൊണ്ടുള്ള പുതിയ മദ്യനയത്തിന് പിന്നില്‍ വ്യാപകഅഴിമതിയുണ്ട്. മദ്യലോബിയുമായുള്ള എൽ.ഡി.എഫി​​​െൻറ അവിശുദ്ധബന്ധത്തി​​​െൻറ അടിസ്ഥാനത്തില്‍ കൈക്കൊള്ളുന്ന ഈ തീരുമാനത്തിനെതിരെ ശക്തമായ ജനകീയപ്രക്ഷോഭത്തിന് കോണ്‍ഗ്രസ് തയാറാകുമെന്നും ഹസന്‍ മുന്നറിയിപ്പ് നല്‍കി.

Tags:    
News Summary - ldf bar policy mm hassan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.