തിരുവനന്തപുരം: കന്നുകാലി കശാപ്പ് നിയന്ത്രിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫിെൻറ നേതൃത്വത്തിൽ ഇൗമാസം 22ന് രാജ്ഭവനിലേക്ക് ബഹുജന മാർച്ച് നടത്തും. മറ്റ് ജില്ലകളിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്ക് ബഹുജന മാർച്ച് നടത്തുമെന്നും എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ പറഞ്ഞു. ഇൗ ഉത്തരവ് സർക്കാറിെൻറ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും യോഗം വിലയിരുത്തി.
സി.പി.എം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ അതിക്രമത്തെ എൽ.ഡി.എഫ് യോഗം അപലപിച്ചു. മോദി സർക്കാറിെൻറ തണലിൽ ഡൽഹി പൊലീസിനെ നോക്കുകുത്തിയാക്കി നടത്തിയ പ്രവർത്തനം രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യത്തെ നിഷേധിക്കലാണ്. യെച്ചൂരിക്ക് നേരെ നടന്ന ആർ.എസ്.എസ് കൈയേറ്റത്തിനെതിരെ ജനാധിപത്യ വിശ്വാസികളെയും സമാധാന പ്രേമികളെയും അണിനിരത്തി വിപുലമായ കാമ്പയിൻ നടത്താനും എൽ.ഡി.എഫ് തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.