തൃശൂർ: സൗജന്യ കിറ്റും സാമൂഹ്യക്ഷേമ പെൻഷനും സംബന്ധിച്ച് എൽ.ഡി.എഫ് സർക്കാറിെൻറ അവകാശവാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യു.ഡി.എഫ് സർക്കാരിെൻറ കാലത്ത് ഓണത്തിനും ക്രിസ്മസിനും റമദാനും നൽകിയ സൗജന്യ കിറ്റും ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യ അരി വിതരണവും അവസാനിപ്പിച്ച് അതിെൻറ ചെലവിെൻറ ഒരു അംശം കൊണ്ടാണ് എൽ.ഡി.എഫ് സർക്കാർ കിറ്റ് നൽകുന്നതെന്ന് ഉമ്മൻ ചാണ്ടി തൃശൂർ പ്രസ്ക്ലബിെൻറ മീറ്റ് ദ പ്രസ് പരിപാടിയിൽ പറഞ്ഞു. പ്രളയവും കോവിഡും ദുരിതത്തിലാക്കിയ ജനത്തിന് എല്ലാ മാസവും സൗജന്യമായി കിറ്റ് നൽകുന്നത് വ്യത്യസ്ത പദ്ധതിയല്ലേ എന്ന ചോദ്യത്തിന് 'ചുവന്ന ബാഗിൽ സർക്കാർ എംബ്ലം വെച്ച് നൽകുന്ന കിറ്റ്' എന്നായിരുന്നു പ്രതികരണം.
യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുേമ്പാൾ 12.9 ലക്ഷം പേർക്കാണ് സാമൂഹ്യ പെൻഷൻ നൽകിയിരുന്നത്. ഇത് 34 ലക്ഷമാക്കി വർധിപ്പിച്ചു. പല പെൻഷനുകൾ വാങ്ങുന്നവർ ഏതെങ്കിലും ഒന്നേ വാങ്ങാവൂ എന്ന വ്യവസ്ഥ മാറ്റിയത് യു.ഡി.എഫ് സർക്കാരാണ്. എൽ.ഡി.എഫ് വന്നപ്പോൾ വീണ്ടും ഈ വ്യവസ്ഥ കൊണ്ടുവന്നു. എതിർപ്പിനെ തുടർന്ന് അത് പുന:സ്ഥാപിച്ചപ്പോൾ പെൻഷൻ വാങ്ങുന്നവരുടെ എണ്ണത്തിന് പകരം പെൻഷെൻറ എണ്ണം കണക്കാക്കി. ഇതാണ് 54 ലക്ഷം പേർക്ക് പെൻഷൻ നൽകുന്നുവെന്ന അവകാശവാദത്തിെൻറ മറുപുറം. ജനം ഇത് തിരിച്ചറിയണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
എൽ.ഡി.എഫിന് തുടർ ഭരണം പ്രചവിച്ച സർവേകളുടെ യാഥാർഥ്യം മേയ് രണ്ടിന് ബോധ്യമാവും. സർവേ കാരണം കോൺഗ്രസ്, യു.ഡി.എഫ് പ്രവർത്തകരുടെ അലസതയും ഉദാസീനതയും മാറിയെന്നും സർവേ ഫലങ്ങൾക്ക് ശേഷം പ്രവർത്തനം ഊർജിതമായെന്നും അദ്ദേഹം പറഞ്ഞു.
കണക്ക് പറഞ്ഞ് വെല്ലുവിളിക്കാനില്ല, എന്നാൽ അധികാരത്തിൽ വരുമെന്ന് പൂർണ ആത്മവിശ്വാസമുണ്ട്. സോളാർ കേസിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ടിെൻറ പേരിൽ അമിത സന്തോഷമോ ഇത്രയും കാലം വേട്ടയാടിയെന്ന ദു:ഖമോ ഇല്ല. യു.ഡി.എഫിെൻറ സ്ഥാനാർഥി പട്ടികയിൽ അഭിമാനമുണ്ടെന്നും ജനങ്ങളുടെ പ്രകടനപത്രികയാണ് യു.ഡി.എഫ് പുറത്തു വിട്ടതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.