തിരുവനന്തപുരം: സംസ്ഥാനത്തെ 11 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഏഴിടത്ത് ഇടതുമുന്നണിക്ക് വിജയം. യു.ഡി.എഫ് മൂന്നിലും ഒരിടത്ത് കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പും വിജയിച്ചു. യു.ഡി.എഫിന്‍െറ സിറ്റിങ് സീറ്റായ കോട്ടയത്തെ മൂന്നിലവ് വാര്‍ഡിലാണ് മാണിഗ്രൂപ്പിലെ ജോയി ജോസഫ് അമ്മിയാനിക്കല്‍ 50 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ വിജയിച്ചത്.
എല്‍.ഡി.എഫ് വിജയിച്ച വാര്‍ഡുകള്‍: ജില്ല, വാര്‍ഡ്, സ്ഥാനാര്‍ഥി, ഭൂരിപക്ഷം, എന്ന ക്രമത്തില്‍. തിരുവനന്തപുരം-പനവൂര്‍ ഗ്രാമപഞ്ചായത്ത്-മിന്നിലം- ബി. സുലോചന-256, കൊല്ലം- ആര്യങ്കാവ് -നെടുമ്പാറ- മന്‍സൂര്‍.ഐ-163, എറണാകുളം-പാമ്പാക്കുട-നെയ്ത്തുശാലപ്പടി- സാജു ജോര്‍ജ്- 97, വാടാനപ്പള്ളി -വാടാനപ്പള്ളി വെസ്റ്റ്- സി.വി. ആനന്ദന്‍- 250, അളഗപ്പനഗര്‍ - തെക്കേക്കര- സുനിത ഷാജു-117, പുത്തന്‍ചിറ- പിണ്ടാണി- മഹേഷ് -13, മലപ്പുറം- അരീക്കോട് ഗ്രാമപഞ്ചായത്ത്-താഴത്തങ്ങാടി- കെ. രതീഷ്-144 വോട്ടുകള്‍.
യു.ഡി.എഫ് വിജയിച്ച വാര്‍ഡുകള്‍: കോട്ടയം- വിജയപുരം ഗ്രാമപഞ്ചായത്ത്- പെരിങ്ങള്ളൂര്‍- ജോര്‍ജ് എം. ഫിലിപ്പ്-40, തൃശൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍- മിഷന്‍ ക്വാര്‍ട്ടേഴ്സ്- ജോര്‍ജ് ചാണ്ടി-986, വയനാട്-പനമരം ബ്ളോക്ക് പഞ്ചായത്ത്-പാക്കം- മണി ഇല്യാമ്പത്ത്-97 വോട്ടുകള്‍. കോട്ടയത്തെ പെരിങ്ങള്ളൂര്‍ എല്‍.ഡി.എഫില്‍നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.