തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ തകർച്ചയിൽനിന്ന് കരകയറിയെന്ന ആത്മവിശ്വാസം താഴെത്തട്ടിൽ വരെ പകർന്നുകിട്ടുകയും ആഴക്കടൽ മത്സ്യബന്ധന വിവാദമുയർത്തി സംസ്ഥാന സർക്കാറിനെ പ്രതിരോധത്തിലാക്കുകയും ചെയ്ത ഘട്ടത്തിൽ വന്ന നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് യു.ഡി.എഫ് കാണുന്നത്. മുന്‍കാലങ്ങളിൽനിന്ന് വ്യത്യസ്തമായി തെരഞ്ഞെടുപ്പിനെ നേരിടാൻ ഇത്തവണ യു.ഡി.എഫ് ഏറെക്കുറെ സജ്ജമാണ്.
പ്രതിപക്ഷനേതാവിെൻറ നേതൃത്വത്തിൽ നടന്ന സംസ്ഥാനതല ജാഥ പ്രതീക്ഷിച്ചതിലും വലിയ വിജയത്തിലെത്തിയെന്ന് മാത്രമല്ല മുന്നണിക്കും കോണ്‍ഗ്രസിനും പുതിയ ഊര്‍ജവും പകർന്നിട്ടുണ്ട്. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ മുന്നണിയും ഘടകകക്ഷികളും നേരത്തെതന്നെ ആരംഭിച്ചിരുന്നു. പ്രവർത്തകരെ സജ്ജമാക്കുകയെന്ന ലക്ഷ്യേത്താടെയാണ് െഎശ്വര്യ കേരള യാത്ര . ശബരിമല സ്ത്രീ പ്രവേശനവും നിയമന വിവാദവുമാണ് യാത്രയുടെ തുടക്കത്തിൽ ചർച്ചയായത്. എന്നാൽ, ആഴക്കടൽ മൽസ്യബന്ധനത്തിന് അമേരിക്കൻ കമ്പനിക്ക് സർക്കാർ നൽകിയ അനുമതി പുറത്തെത്തിച്ചതോടെ സർക്കാറിനെ പ്രതിരോധത്തിലാക്കാനായി. ഇതോടൊപ്പം ഇടതുമുന്നണി ബന്ധം ഉപേക്ഷിച്ച് സിറ്റിങ് എം.എൽ.എ മാണി സി. കാപ്പൻ വന്നതും ഗുണകരമായെന്നാണ് മുന്നണി കരുതുന്നത്.
സീറ്റ് വിഭജന ചർച്ചകൾ പലത് കഴിെഞ്ഞങ്കിലും പൂർത്തീകരിക്കാനായിട്ടില്ല. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിെൻറ അവകാശവാദത്തിൽ തീരുമാനമായാല്‍ മാത്രമേ വിഭജനം പൂര്‍ണമാകൂ. അവരുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് നേരിയ അസ്വസ്ഥതകൾ മുന്നണിയിൽ ഉണ്ടാക്കുന്നുണ്ട്. 13 സീറ്റാണ് ജോസഫ് പക്ഷം ആവശ്യപ്പെടുന്നതെങ്കിലും അംഗീകരിക്കാൻ കോൺഗ്രസ് തയാറല്ല. സീറ്റ് വീതംവെപ്പ് കഴിഞ്ഞാൽ മാത്രമേ കോൺഗ്രസിന് സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് കടക്കാൻ കഴിയൂ. മാണി സി. കാപ്പനെയും കൂട്ടരെയും ഘടകകക്ഷിയാക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.
മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി തെരഞ്ഞെടുപ്പിെൻറ ചുക്കാൻ ഇത്തവണ കോൺഗ്രസ് ഹൈകമാൻഡ് ഏറ്റെടുത്തിരിക്കുകയാണ്. സംസ്ഥാന നേതാക്കൾക്ക് പുറമെ രാഹുലും പ്രിയങ്കയും താരപ്രചാരകരായി സംസ്ഥാനത്തുണ്ടാകും. ജനങ്ങളെ ഏറെ സ്വാധീനിക്കാന്‍ കഴിയുന്ന പ്രകടനപത്രിക തയാറാക്കാനുള്ള ശ്രമം അന്തിമഘട്ടത്തിലാണ്. സാമ്പത്തികസഹായ പദ്ധതിയായ 'ന്യായ്' ആയിരിക്കും പ്രകടനപത്രികയിലെ ആകർഷക പ്രഖ്യാപനം. മത്സ്യമേഖലക്കുള്ള പദ്ധതികൾക്ക് പുറമെ ശബരിമലയിൽ വിശ്വാസ സംരക്ഷണത്തിനും സർക്കാർ സർവിസിൽ അർഹരായവർക്ക് നിയമനം ഉറപ്പുവരുത്തുന്നതിനും ആവശ്യമായ പ്രഖ്യാപനങ്ങളും പ്രകടനപത്രികയില്‍ ഉണ്ടാകും.
തിരുവനന്തപുരം: ഭരണത്തുടർച്ച നേടി ചരിത്രം തിരുത്താമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. തദ്ദേശ ഫലത്തിെൻറ ആവർത്തനം അവർ പ്രതീക്ഷിക്കുന്നു. സീറ്റ് വിഭജന ചർച്ചകളും പ്രധാന പാർട്ടികളായ സി.പി.എമ്മിെൻറയും സി.പി.െഎയുടെയും സ്ഥാനാർഥി ചർച്ചകളും അവസാന ഘട്ടത്തിലാണ്. മുന്നണിക്കുള്ളിൽ ചർച്ച നടത്തി സീറ്റ് വിഭജനം ഉടൻ പൂർത്തിയാക്കും. തുടർന്ന് പാർട്ടികളുടെ സ്ഥാനാർഥി തീരുമാനം വരും. ശേഷം ഇടതുമുന്നണി ചേർന്ന് സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കും.
എല്ലാ ജില്ലകളും സന്ദർശിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമൂഹത്തിെൻറ വിവിധ തുറകളിലുള്ളവരിൽനിന്ന് ആശയങ്ങളും നിർദേശങ്ങളും ശേഖരിച്ച് ക്രോഡീകരിച്ച പ്രകടന പത്രിക തയാറായിക്കഴിഞ്ഞു.
നിയമന വിവാദവും ഉദ്യോഗാർഥി സമരവും ആഴക്കടൽ മത്സ്യബന്ധന വിവാദവുമാണ് അവസാന നിമിഷത്തിൽ കല്ലുകടിയായത്. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം പിൻവലിച്ചെങ്കിലും അതേൽപിച്ച പരിക്ക് ചെറുതല്ല. ഉദ്യോഗാർഥികളുടെ സമരത്തിൽ പൂർണ പരിഹാരം ഉണ്ടാക്കാനുമായില്ല.
പുതുതായി വന്ന കേരള കോൺഗ്രസ് ജോസ് പക്ഷത്തിനും ജെ.ഡി.എസിനും സീറ്റ് കണ്ടെത്തുകയാണ് മുന്നണിയുടെ മറ്റൊരു താൽക്കാലിക പ്രതിസന്ധി. മറ്റു പാർട്ടികളുടെ സീറ്റ് പിടിച്ചെടുക്കുന്നുവെന്ന ആക്ഷേപമാണ് സാധാരണ സി.പി.എം നേരിടാറെങ്കിൽ ഇക്കുറി പുതിയ കക്ഷികൾക്ക് സീറ്റ് നൽകാൻ വിട്ടുവീഴ്ചയാണ് എല്ലാവരോടും ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച് സി.പി.എമ്മും സി.പി.െഎയും ആദ്യം തന്നെ ധാരണയുണ്ടാക്കിയിരുന്നു. മറ്റു ഘടകകക്ഷികളുമായും ചർച്ച നടത്തി. പാലാ സീറ്റ് മാണി ഗ്രൂപ്പിന് നൽകുമെന്ന് ഉറപ്പായതോടെ മാണി സി. കാപ്പൻ യു.ഡി.എഫ് പാളയത്തിലെത്തിയത് തർക്കപരിഹാരം എളുപ്പമാക്കി.
സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും ഉടൻ പൂർത്തിയാക്കുമെന്നും തെരഞ്ഞെടുപ്പിന് ഇടതുമുന്നണി സജ്ജമാണെന്നും കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പാർട്ടിയും മുന്നണിയും തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് സി.പി.എം നേതാവ് എം.വി. ഗോവിന്ദൻ പ്രതികരിച്ചു. വിജയസാധ്യതക്കാണ് സി.പി.എം പ്രാമുഖ്യം നൽകുന്നത്. പുതുമുഖങ്ങൾക്കും യുവാക്കൾക്കും പരമാവധി അവസരം നൽകാനാണ് ധാരണ. കൂടുതൽ തവണ മത്സരിച്ചവരിൽ ആർക്കൊക്കെ ഇളവുനൽകണമെന്ന് അടുത്തദിവസം തീരുമാനിക്കും. ശനിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് കടന്നേക്കും. മൂന്നുതവണ മത്സരിച്ചവർക്ക് സീറ്റില്ലെന്ന കടുത്ത തീരുമാനം സി.പി.െഎ കൈക്കൊണ്ടിട്ടുണ്ട്. മൂന്ന് മന്ത്രിമാർക്കടക്കം ഇതോടെ സീറ്റില്ലാതായി. പുതുമുഖങ്ങളായിരിക്കും സി.പി.െഎ പട്ടികയിൽ കൂടുതൽ.
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്താൻ പടലപ്പിണക്കങ്ങൾ മറന്ന് തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് ബി.ജെ.പിയുടെ നേതൃത്വത്തിലെ എൻ.ഡി.എ. പാർട്ടി സ്ഥാനാർഥികൾക്ക് പുറമെ പൊതുസമ്മതരെയും ഇക്കുറി മത്സരരംഗത്തിറക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒ. രാജഗോപാലിലൂടെ നേമത്ത് അക്കൗണ്ട് തുറന്ന ബി.ജെ.പി, ഇക്കുറി പത്ത് സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഇ. ശ്രീധരൻ, മുൻ ഡി.ജി.പി ജേക്കബ് തോമസ് തുടങ്ങിയവർ ബി.ജെ.പിയിലെത്തിയതും
ശബരിമല, സ്വർണക്കടത്ത്, നിയമനവിവാദം എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ പ്രക്ഷോഭങ്ങളും അനുകൂലമാകുമെന്ന പ്രതീക്ഷയുണ്ട് എൻ.ഡി.എക്ക്. ഘടകകക്ഷികളുടെ അസംതൃപ്തി മുന്നണിക്കുള്ളിൽ പ്രശ്നമായി ഉയർന്നിരുന്നു. ബി.ഡി.ജെ.എസും പി.സി. തോമസിെൻറ പാർട്ടിയുമൊക്കെ മുന്നണി വിടുമെന്ന ആശങ്കകളും നിലവിലുണ്ടായിരുന്നു. എന്നാൽ ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ ഉൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പ്രശ്നപരിഹാരമായി.
90 ലധികം സീറ്റുകളിൽ ബി.ജെ.പി മത്സരിക്കുേമ്പാൾ 35 മുതൽ 37 സീറ്റുകൾ ബി.ഡി.ജെ.എസിന് നൽകും. മറ്റ് ഘടകകക്ഷികൾക്കും സീറ്റുകൾ നൽകി മുന്നണിക്കുള്ളിൽ പ്രശ്നങ്ങളുണ്ടാകാതെ മത്സരരംഗത്തേക്കിറങ്ങാനാണ് പദ്ധതി.
ക്രിസ്ത്യൻ സഭാതർക്ക വിഷയത്തിലെ ഇടെപടൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള രു വിഭാഗത്തിെൻറ വോട്ട് തങ്ങൾക്ക് അനുകൂലമാക്കുമെന്നും അവർ കണക്കുകൂട്ടുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ശതമാനത്തിലുണ്ടായ വർധനയും ആത്മവിശ്വാസത്തോടെയാണ് കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.