തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ മരവിപ്പിച്ചത് ആറ് മാസം കൂടി നീട്ടി. നേരേത്ത നിർത്തിെവച്ചിരുന്ന ലീവ് സറണ്ടർ ജൂൺ ഒന്നു മുതൽ നൽകുമെന്നായിരുന്നു വാഗ്ദാനം. ഇതാണ് നീട്ടിയത്.
ബില്ലുകൾക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിൽ റദ്ദാക്കി ജീവനക്കാരുെട െക്രഡിറ്റിൽ അവധി തിരിച്ച് നൽകാനാണ് നിർദേശം. സർവകലാശാലകൾ, ഗ്രാൻറ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സ്റ്റാറ്റ്യൂട്ടറി അണ്ടർടേക്കിങ്സ്, ക്ഷേമ ബോർഡുകൾ, അപ്പക്സ് െസാസൈറ്റികൾ, പൊതുമേഖലാസ്ഥാപനങ്ങൾ എന്നിവക്കും ബാധകമാണ്. എന്നാൽ ലാസ്റ്റ് ഗ്രേഡ്, പാർട്ടൈം കണ്ടിൻജൻറ്, മുനിസിപ്പൽ കണ്ടിൻജൻറ് ജീവനക്കാർക്ക് ഇളവുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.