കോഴിക്കോട്: കേരളത്തിലെ ഇടതുപക്ഷത്തിെൻറ വിജയത്തെ പ്രകീർത്തിച്ച് അയർലാൻഡിലെ സോഷ്യലിസ്റ്റ് നേതാവായ എലിസ് റയാൻ. ഫേസ്ബുക്കിലൂടെയാണ് വർക്കേഴ്സ് പാർട്ടി നേതാവും ഡബ്ലിൻ സിറ്റി കൗൺസിൽ അംഗവുമായ എലിസ് റയാൻ പിണറായി വിജയെൻറ നേതൃത്വത്തിലുള്ള സർക്കാറിനെ രണ്ടാം വരവിനെ പ്രകീർത്തിച്ചത്.
3.4 കോടി ജനസംഖ്യയുള്ള ഇന്ത്യയിലെ ഒരു സംസ്ഥാനമായ കേരളം മികച്ച ഭൂരിപക്ഷത്തോടെ കമ്യൂണിസ്റ്റ് സർക്കാറിനെ അധികാരത്തിലെത്തിച്ചിരിക്കുകയാണ്. മികച്ച രീതിയിൽ കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്ത പാർട്ടിയെ അധികാരത്തിലെത്തിച്ച കേരള ജനത നവ ലിബറൽ നയങ്ങളിൽ നിന്ന് ഒരുനാൾ നമുക്ക് മോചനം നേടാനാവുമെന്ന പ്രതീക്ഷയാണ് നൽകുന്നതെന്ന് അവർ പറഞ്ഞു.
മുതലാളിത്തത്തിെൻറ ബദൽ തെരഞ്ഞെടുത്ത എല്ലാ മലയാളി സഖാക്കളേയും അഭിവാദ്യം ചെയ്യുകയാണെന്നും അവർ വ്യക്തമാക്കി. ബി.ജെ.പിക്ക് കേരളത്തിലുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെട്ടുവെന്നും ദേശീയതലത്തിൽ തിരിച്ചടിയേറ്റുവെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.
റയാെൻറ പോസ്റ്റ് വന്നതോടെ നിവരവധി മലയാളികളാണ് പോസ്റ്റിന് പിന്തുണയുമായെത്തിയത്. പോസ്റ്റിന് 600ൽ കൂടുതൽ ആളുകൾ കമൻറ് ചെയ്തിട്ടുമുണ്ട്.
In Kerala, India, a state of 34 million people, the communists have been returned to government with a resounding...
Posted by Éilis Ryan on Sunday, May 2, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.