ഉത്തരം മലയാളത്തിൽ; ഉത്തരസൂചിക ഇംഗ്ലീഷിൽ വിചിത്ര നടപടിയുമായി പി.എസ്.സി

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള​ത്തി​ൽ ഉ​ത്ത​ര​മെ​ഴു​താ​ൻ അ​വ​സ​രം ന​ൽ​കി​യ പ​രീ​ക്ഷ​ക​ൾ പി.​എ​സ്.​സി മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി​യ​ത് ഇം​ഗ്ലീ​ഷ് ഉ​ത്ത​ര​സൂ​ചി​ക ഉ​പ​യോ​ഗി​ച്ച്. കേ​ര​ള അ​ഡ്മി​നി​ട്രേ​റ്റി​വ് സ​ർ​വി​സ്, അ​സി​സ്റ്റ​ന്‍റ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ അ​ട​ക്കം പ​രീ​ക്ഷ​ക​ളി​ലാ​ണ് വി​ചി​ത്ര ന​ട​പ​ടി. ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​രെ ഉ​പ​യോ​ഗി​ച്ച് മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി​യ​തോ​ടെ മ​ല​യാ​ള​ത്തി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും പ​ടി​ക്ക് പു​റ​ത്താ​യി. ത​ല​തി​രി​ഞ്ഞ മൂ​ല്യ​നി​ർ​ണ​യ​ത്തി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ഒ​രു​വി​ഭാ​ഗം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ.

ഐ​ക്യ​മ​ല​യാ​ള പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ​മ​ർ​ദ​ത്തെ തു​ട​ർ​ന്ന് സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് താ​ൽ​പ​ര്യ​മി​ല്ലാ​തി​രു​ന്നി​ട്ടു​കൂ​ടി ബി​രു​ദ യോ​ഗ്യ​ത​യു​ള്ള പ​രീ​ക്ഷ​ക​ൾ​ക്ക് ഇം​ഗ്ലീ​ഷി​നൊ​പ്പം മ​ല​യാ​ള​ത്തി​ലും ചോ​ദ്യ​ങ്ങ​ൾ ന​ൽ​കാ​ൻ 2020 മു​ത​ൽ പി.​എ​സ്.​സി ത​യാ​റാ​യ​ത്. കെ.​എ.​എ​സ് മു​ത​ലു​ള്ള പ​രീ​ക്ഷ​ക​ൾ ആ ​രീ​തി​യി​ലാ​ണ് ന​ട​ന്നത്. എ​ന്നാ​ൽ, ഉ​ത്ത​ര​സൂ​ചി​ക ഇം​ഗ്ലീ​ഷി​ൽ മാ​ത്ര​മാ​ണ് ത​യാ​റാ​ക്കി​യ​ത്. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ സ്കാ​ൻ ചെ​യ്ത് ക​മ്പ്യൂ​ട്ട​ർ സ്ക്രീ​നി‍െൻറ ഒ​രു ഭാ​ഗ​ത്ത് ല​ഭ്യ​മാ​ക്കി മ​റു​വ​ശ​ത്ത് ഉ​ത്ത​ര​സൂ​ചി​ക കൂ​ടി ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടു​ള്ള ഓ​ൺ സ്ക്രീ​ൻ മാ​ർ​ക്കി​ങ് (ഒ.​എ​സ്.​എം) മൂ​ല്യ​നി​ർ​ണ​യ രീ​തി​യാ​ണ് അ​വ​ലം​ബി​ച്ച​ത്. മ​ല​യാ​ളം ഉ​ത്ത​ര​വും മ​റു​വ​ശ​ത്ത് ഇം​ഗ്ലീ​ഷി​ലു​ള്ള സൂ​ചി​ക​യും ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന മൂ​ല്യ​നി​ർ​ണ​യം അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന നി​ല​പാ​ടി​ലാ​ണ് മു​ൻ പി.​എ​സ്.​സി അം​ഗ​ങ്ങ​ൾ. മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തു​ന്ന​വ​ർ ഇ​രു ഭാ​ഷ​യി​ലും ഒ​രേ​പോ​ലെ അ​വ​ഗാ​ഹ​മു​ള്ള​വ​രാ​യി​രി​ക്കി​ല്ല. സം​സ്ഥാ​ന സ​ർ​വി​സി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ത​സ്തി​ക​യി​ലേ​ക്കു​ള്ള പ​രീ​ക്ഷ​യി​ൽ മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലു​മു​ള്ള ഉ​ത്ത​ര​സൂ​ചി​ക ത​യാ​റാ​ക്കി മൂ​ല്യ​നി​ർ​ണം ന​ട​ത്തേ​ണ്ടി​യി​രു​ന്നു.

കെ.​എ.​എ​സി​ൽ 151 അ​ധ്യാ​പ​ക​രാ​ണ് മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി​യ​ത്. സ​ർ​വി​സി​ൽ പ്ര​വേ​ശി​ച്ച 105 പേ​രി​ൽ മ​ല​യാ​ള​ത്തി​ൽ പ​രീ​ക്ഷ എ​ഴു​തി​യ ഒ​രാ​ൾ മാ​ത്ര​മാ​ണു​ള്ള​ത്. 562 പേ​രു​ടെ റാ​ങ്ക് പ​ട്ടി​ക​യി​ൽ മൂ​ന്നു​പ​രീ​ക്ഷ​യും മ​ല​യാ​ള​ത്തി​ൽ എ​ഴു​തി​യ​വ​ർ എ​ത്ര​യെ​ന്ന്​ പി.​എ​സ്.​സി ഇ​നി​യും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. വി​വ​രാ​വ​കാ​ശ​പ്ര​കാ​രം അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും ചെ​യ​ർ​മാ​ന​ട​ക്ക​മു​ള്ള​വ​ർ ഒ​ളി​ച്ചു​ക​ളി തു​ട​രു​ക​യാ​ണ്. കെ.​എ.​എ​സ് മൂ​ല്യ​നി​ർ​ണ​യ​ ശേ​ഷം ഉ​ത്ത​ര​സൂ​ചി​ക​ക്കായി വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം പി.​എ​സ്.​സി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ന​ൽ​കി​യി​ട്ടി​ല്ല. അ​സി.​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ പ​രീ​ക്ഷ​യി​ലും സ​മാ​നാ​വ​സ്ഥ​യാ​ണ്. റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ ശേ​ഷ​മേ മാ​ർ​ക്ക് പ​രി​ശോ​ധി​ക്കാ​നും ഉ​ത്ത​ര​ക്ക​ട​ലാ​സി‍െൻറ പ​ക​ർ​പ്പ് ശേ​ഖ​രി​ക്കാ​നും ക​ഴി​യൂ.

Tags:    
News Summary - Legal action against PSC for default value assessment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.