രാജു നാരായണ സ്വാമിക്ക് ലിയോനാഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ്

തിരുവനന്തപുരം: പ്രശസ്തമായ ലിയോനാഡോ ഡാവിഞ്ചി ഫെല്ലോഷിപ്പിന് കേരളാ കേഡർ ഐ.എ.എസ്‌ ഉദ്യോഗസ്ഥൻ രാജു നാരായണസ്വാമി അർഹനായി. ബൗദ്ധിക സ്വത്ത്‌ അവകാശനിയമത്തിലെ ഗവേഷണങ്ങൾക്ക് അമേരിക്കയിലെ ജോർജ് മസോൺ യൂനിവേഴ്സിറ്റി നൽകുന്ന അംഗീകാരമാണ് ഈ ഫെല്ലോഷിപ്പ്. ബാംഗ്ലൂർ നാഷണൽ ലോ സ്കൂളിൽ നിന്നും ഈ വിഷയത്തിൽ ഒന്നാം റാങ്കോടെ പി.ജി ഡിപ്ലോമയും എൻ.എൽ.യു ഡൽഹിയിൽ നിന്നും ഗോൾഡ് മെഡലോടെ എൽഎൽ.എംഉം സ്വാമി നേടിയിട്ടുണ്ട്.

1991 ബാച്ചിലെ ഉദ്യോഗസ്ഥനായ സ്വാമി നിലവിൽ പാർലമെൻററി കാര്യ പ്രിൻസിപ്പൽ സെക്രട്ടറി ആണ്. അഞ്ചു ജില്ലകളിൽ കളക്ടറായും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, കാർഷികോൽപാദന കമ്മീഷണർ, കേന്ദ്ര നാളികേര വികസന ബോർഡ് ചെയർമാൻ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് ഐ.ഐ.ടി കാൺപൂർ അദ്ദേഹത്തിന് 2018ൽ സത്യേന്ദ്രദുബേ മെമ്മോറിയൽ അവാർഡ് നൽകിയിരുന്നു. 16 സംസ്ഥാനങ്ങളിൽ നടന്ന 32 തെരഞ്ഞെടുപ്പുകളിൽ കേന്ദ്ര നിരീക്ഷകനായിരുന്നു. 2018 ലെ സിംബാംബ്​വേ തെരെഞ്ഞെടുപ്പിൽ അന്താരാഷ്​ട്ര നിരീക്ഷകനായിരുന്നു. സൈബർ നിയമത്തിൽ ഹോമി ഭാഭാ ഫെലോഷിപ്പും 2003ൽ കേരള സാഹിത്യ അക്കാഡമി അവാർഡും നേടിയിട്ടുണ്ട്. 200ലേറെ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tags:    
News Summary - Leonardo da vinci fellowship for Raju Narayana Swamy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.