ലൈഫ്​ മിഷൻ: പ്രതിപക്ഷം കാണുന്നത്​ രാഷ്​ട്രീയം മാത്രം -ജി. സുധാകരൻ

തിരുവനന്തപുരം: ലൈഫ്​ മിഷൻ പദ്ധതിയിൽ പ്രതിപക്ഷം കാണുന്നത്​ രാഷ്​ട്രീയം മാത്രമാണെന്ന്​ പൊതുമരാമത്ത്​ വകുപ്പ്​ മന്ത്രി ജി. സുധാകരൻ. വീടുകളെല്ലാം മികച്ച രീതിയിലാണ്​ നിർമ്മിച്ചിരിക്കുന്നത്​. കേന്ദ്രസർക്കാർ ഫണ്ട്​ അനുവദിച്ചുവെന്നത്​ ആരും നിഷേധിച്ചിട്ടില്ല. കണക്കുകൾ ആർക്കു വേണമെങ്കിലും പരിശോധിക്കാമെന്നും സുധാകരൻ പറഞ്ഞു.

ലൈഫ് മിഷ​​െൻറ കീഴില്‍ രണ്ട് ലക്ഷം വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചുവെന്ന സര്‍ക്കാര്‍ അവകാശവാദം കളളമാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല രംഗത്തെത്തിയിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് തുടങ്ങി നിസ്സാര പണികള്‍ മാത്രം ബാക്കിയായിരുന്ന 52000 വീടുകളും ചേര്‍ത്താണ് സര്‍ക്കാര്‍ കണക്കെന്ന് പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല ആരോപിച്ചിരുന്നു.

ലൈഫ്​ മിഷൻ പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ ആയിരത്തിൽ താഴെ വീടുകൾ മാത്രമാണ്​ നിർമ്മിച്ചതെന്ന ആരോപണവുമായി കെ.പി.സി വൈസ്​ പ്രസിഡൻറ്​ കൊടിക്കുന്നിൽ സുരേഷും രംഗ​ത്തെത്തിയിരുന്നു.

Tags:    
News Summary - Lif mission project-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.