വടക്കാഞ്ചേരി ലൈഫ് പദ്ധതി: രേഖകൾ ആവശ്യപ്പെട്ട് ചെന്നിത്തല വീണ്ടും കത്ത് നൽകി

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് പാർപ്പിട പദ്ധതിയിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതി സംബന്ധിച്ച രേഖകൾ നൽകണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് നൽകി. രേഖകൾ ആവശ്യപ്പെട്ട് കഴിഞ്ഞ മാസം നൽകിയ കത്തിന് മറുപടി ലഭിച്ചിട്ടില്ല. രേഖകൾ നൽകിയില്ലെങ്കിൽ ലൈഫ് മിഷൻ ടാസ്ക് ഫോഴ്സിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നും ചെന്നിത്തല കത്തിലൂടെ ആവശ്യപ്പെട്ടു.

വടക്കാഞ്ചേരി ലൈഫ് പാർപ്പിട പദ്ധതിയിൽ യു.എ.ഇ സർക്കാറിന് കീഴിലെ റെഡ് ക്രസന്‍റ്, കേരള സർക്കാറിന്‍റെ ലൈഫ് മിഷൻ, സ്വകാര്യ കമ്പനി യൂണിടെക് എന്നിവയാണ് കരാറിൽ ഏർപ്പെട്ടത്. 20 കോടി രൂപയാണ് ഫ്ലാറ്റ് നിർമാണത്തിന് റെഡ് ക്രസന്‍റ് നൽകിയത്. ഇതിൽ നാലര കോടി രൂപ കമീഷൻ നൽകിയെന്നും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് അടക്കമുള്ളവർ കമീഷൻ വാങ്ങിയെന്നുമാണ് ആരോപണം.

ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​റിന്‍റെ പ​ക്ക​ലു​ള്ള രേ​ഖ​ക​ൾ ചീ​ഫ് സെ​ക്ര​ട്ട​റി എ​ൻ​ഫോ​ഴ്സ്​​മെൻറ് ഡ​യ​റ​ക്ട​റേ​റ്റി​ന് നേരത്തെ​ കൈ​മാ​റിയിരുന്നു. റെ​ഡ്ക്ര​സ​ൻ​റു​മാ​യി ലൈ​ഫ് മി​ഷ​ൻ സി.​ഇ.​ഒ ഒ​പ്പു​വെച്ച രേ​ഖ​ക​ൾ, വ​ട​ക്കാ​ഞ്ചേ​രി​യി​ൽ ലൈ​ഫ് മി​ഷ​ൻ ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​നാ​യി കൈ​മാ​റി​യ ഭൂ​മി​യു​ടെ രേ​ഖ​ക​ൾ, മ​റ്റ്​ ക​രാ​ർ വി​ശ​ദാം​ശ​ങ്ങ​ൾ, ഉ​പ​ക​രാ​റു​ക​ൾ അ​ട​ക്ക​മു​ള്ള​വ​യാ​ണ്​ കൈ​മാ​റി​യ​ത്. ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗ തീ​രു​മാ​ന​ങ്ങ​ള​ട​ങ്ങി​യ മി​നി​റ്റ്സും കൈ​മാ​റി​യി​ട്ടു​ണ്ട്.

ഇ​ട​നി​ല​ക്കാ​ർ, ക​രാ​ർ തു​ക, നി​യ​മോ​പ​ദേ​ശ​ത്തിന്‍റെ രേ​ഖ​ക​ൾ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളും ചീ​ഫ് സെ​ക്ര​ട്ട​റി​യി​ൽ ​നി​ന്ന്​ ഇ.​ഡി ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തേ റെ​ഡ് ക്ര​സ​ൻ​റു​മാ​യി ഒ​പ്പു​വെച്ച ധാ​ര​ണ​പ​ത്ര​വും നി​ർ​മാ​ണ​ക്ക​രാ​ർ യൂ​നി​ടാ​ക്കി​ന് ന​ൽ​കു​ന്ന​തി​നു​ള്ള അ​നു​മ​തി​പ​ത്ര​വും ലൈ​ഫ് മി​ഷ​ൻ സി.​ഇ.​ഒ യു.​വി. ജോ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെന്‍റി​ന് ന​ൽ​കി​യി​രു​ന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.