തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പ്രതിച്ഛായ മങ്ങിയ സർക്കാറിന് വെല്ലുവിളിയായി ലൈഫ് മിഷൻ കമീഷൻ ആരോപണവും. തൃശൂർ വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ ഭവനപദ്ധതി നടപ്പാക്കുന്ന റെഡ്ക്രസൻറിൽനിന്ന് സ്വർണക്കടത്ത് കേസ് പ്രതി ഒരു കോടി കമീഷൻ പറ്റിയെന്ന മാധ്യമവാർത്തകൾ പ്രതിപക്ഷം ആയുധമാക്കുകയാണ്.
മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഒാഫിസിനെയും സ്വർണക്കടത്തിൽ ആരോപണകേന്ദ്രമാക്കിയ പ്രതിപക്ഷത്തിന് ഇത് വീണുകിട്ടിയ അവസരമായി.
സ്വപ്നയുടെ വെളിപ്പെടുത്തൽ എൻ.െഎ.എയോ കസ്റ്റംസോ ഇതുവരെ ശരിവെച്ചിട്ടില്ലെന്നതാണ് സർക്കാറിെൻറ പിടിവള്ളി. പ്രതിപക്ഷ ആരോപണം പൊയ്വെടിയെന്ന് പറയുന്ന മുഖ്യമന്ത്രി, റെഡ്ക്രസൻറിൽനിന്ന് കൂടുതൽ വിവരം ലഭിക്കെട്ടയെന്ന നിലപാടിലാണ്.
റെഡ്ക്രസൻറുമായി സർക്കാറിന് ഒരു പണമിടപാടും ഇല്ലെന്നാണ് വിശദീകരണം. ഫ്ലാറ്റ് നിർമാണ കരാർ ലഭിച്ചതിന് സ്വപ്നക്ക് വിഹിതം നൽകിയതായി കരാറുകാരേൻറതായ പുതിയ വെളിപ്പെടുത്തലും വന്നിട്ടുണ്ട്.
എങ്കിലും ലഭിച്ച ഒരു കോടിയുടെ കമീഷൻ തെൻറ ചാർേട്ടഡ് അക്കൗണ്ടൻറുമായി ചേർന്ന ലോക്കറിൽ സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ആവശ്യപ്പെെട്ടന്ന് സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴി ഉയർത്തിയുള്ള ആരോപണം പ്രതിരോധിക്കുക സർക്കാറിന് വെല്ലുവിളിയാകും.
മുഖ്യമന്ത്രിയുടെ ഒാഫിസിലെ പ്രമുഖൻ ഇടപെട്ട മേഖലകളുടെ പുതിയ വിവരങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ സി.പി.എമ്മിനും ആകില്ല.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്നയാൾ ആ തണലിൽ നടത്തിയ അധികാര ദുരുപയോഗം സർക്കാറിനെ സമ്മർദത്തിലാക്കാം.
സ്വർണക്കടത്ത് കേസ് പ്രതിയുമായുള്ള ബന്ധം ശ്രദ്ധയിൽപെട്ടപ്പോൾ നടപടിയെടുത്തെന്ന് പറഞ്ഞ് ഉദ്യോഗസ്ഥനുമായുള്ള ബന്ധത്തെ കൈയൊഴിയുകയും പ്രയാസമാകും. ആരോപണം ശരിയെന്ന് തെളിഞ്ഞാൽ തെൻറ ഒാഫിസിെൻറ മറവിൽ നടന്ന കൊള്ളരുതായ്മകളെക്കുറിച്ച് മറുപടി പറയാനും മുഖ്യമന്ത്രി നിർബന്ധിതനാകും.
സ്പ്രിൻക്ലർ ഇടപാട് വിവാദമായപ്പോൾ കാര്യങ്ങൾ വിശദീകരിക്കേണ്ടവർ വിശദീകരിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
പിന്നാലെ തെൻറ വ്യക്തിപരമായ തീരുമാനത്തിലാണ് ഇടപാട് നടന്നതെന്ന് പരസ്യമായി പറഞ്ഞ് അന്ന് െഎ.ടി സെക്രട്ടറി കൂടിയായിരുന്ന എം. ശിവശങ്കർ രംഗത്തുവന്നു.
ഒരു ഉദ്യോഗസ്ഥന് മുഖ്യമന്ത്രി നൽകിയ അമിത അധികാരവും സ്വാതന്ത്ര്യവും എവിടെ കൊണ്ടുചെന്നെത്തിച്ചെന്നത് എൽ.ഡി.എഫിനെയും തിരിഞ്ഞുകുത്തിയേക്കും.
തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാറും റെഡ് ക്രെസൻറും യൂനിട്ടാക്കും തമ്മിലുള്ള വിവിധ കരാറുകള്‍ ഉൾപ്പെടെ മുഴുവന്‍ രേഖയും പുറത്തുവിടണമെന്നും കോപ്പി തനിക്ക് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്കി.
സ്വപ്ന സുരേഷ് കമീഷന് വാങ്ങിയ റെഡ് ക്രെസൻറിെൻറ ഇടപാടുമായി സര്‍ക്കാറിന് ബന്ധമില്ലന്നാണ് മുഖ്യമന്ത്രി പറയുന്നത്. സര്‍ക്കാറിന് പിന്നെ എന്തിലാണ് ബന്ധം.
ഗള്‍ഫില്‍ മുഖ്യമന്ത്രി പദ്ധതിയെപ്പറ്റി ചര്‍ച്ച നടത്തിയപ്പോഴും കരാർ ഒപ്പിടുമ്പോഴും സ്വപ്ന കൂടെയുണ്ടായിരുന്നോയെന്ന് വ്യക്തമാക്കണം.
സ്പ്രിൻക്ലറും ബെവ്കോ ആപ്പും ബ്രൂവറി ഡിസ്റ്റിലറി അഴിമതിയും കണ്‍സള്‍ട്ടന്‍സി-അനധികൃത നിയമനങ്ങളും അടക്കം മുഖ്യമന്ത്രിയുടെ ഓഫിസിലെ നാലര വര്‍ഷത്തെ ക്രമക്കേടുകളെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.