ന്യൂഡൽഹി: വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ അന്വേഷണം നടത്തിയാലല്ലേ ക്രമക്കേട് നടന്നിട്ടുേണ്ടാ എന്നറിയുകയുള്ളൂ എന്ന് കേരള സർക്കാറിനോട് സുപ്രീംകോടതി.പദ്ധതിക്ക് സംസ്ഥാന സര്‍ക്കാറും ലൈഫ് മിഷനും വിദേശ സംഭാവന വാങ്ങിയിട്ടില്ലെന്നും കരാറുകാരായ യൂണിടാക്കാണ് പണം സ്വീകരിച്ചതെന്നുമുള്ള കേരളത്തിെൻറ വാദവും കോടതി ചോദ്യംചെയ്തു.
സര്‍ക്കാര്‍ പദ്ധതി ആയതുകൊണ്ടല്ലേ വിദേശത്തുനിന്ന് പണം ലഭിച്ചതെന്ന് സുപ്രീംകോടതി ചോദിച്ചു. അതേസമയം, ഏറെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ ലൈഫ് മിഷൻ കേസിൽ തിങ്കളാഴ്ച സി.ബി.ഐ അഭിഭാഷകർ ഹാജരാകാതിരുന്നതിനാൽ കേരളത്തിെൻറ അപേക്ഷയില്‍ സുപ്രീംകോടതി എതിർപ്പില്ലാതെ നോട്ടീസ് അയക്കുകയും ചെയ്തു.
ലൈഫ് മിഷൻ കേസിെല സി.ബി.ഐ അന്വേഷണം ഫെഡറലിസത്തിനെതിരാണെന്നും ഹൈകോടതി വിധി സ്റ്റേ ചെയ്യണമെന്നും കേരള സർക്കാർ ആവശ്യപ്പെട്ടപ്പോഴാണ് അത് ഖണ്ഡിച്ച് ജസ്റ്റിസ് അശോക് ഭൂഷണ് ചോദ്യങ്ങളുന്നയിച്ചത്.
തങ്ങളുടെ ആവശ്യത്തെ എതിർക്കാൻ കേന്ദ്ര സർക്കാറിെൻറ ഭാഗത്തുനിന്ന് അഭിഭാഷകരില്ലാതിരുന്നത് സംസ്ഥാന സർക്കാറിന് ആശ്വാസമായി. അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹരജിയിലും അന്വേഷണ ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമുള്ള പ്രത്യേക അപേക്ഷയിലും സുപ്രീംകോടതി സി.ബി.ഐക്കും കേന്ദ്ര സർക്കാറിനും അടക്കമുള്ളവർക്ക് നോട്ടീസ് അയച്ചു. നാലാഴ്ചക്കകം നോട്ടീസിന് മറുപടി നൽകണം.
ലൈഫ് മിഷന് പദ്ധതിയിലെ സി.ബി.ഐ അന്വേഷണം ഫെഡറലിസവുമായി ബന്ധപ്പെട്ട വിഷയമാണെന്ന് സംസ്ഥാന സര്‍ക്കാറിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന് കെ.വി. വിശ്വനാഥ് വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.