ലൈഫ്​മിഷൻ: ധാരണപത്രം അട്ടിമറിക്കപ്പെട്ടു; കരാറിൽ മുഴുവൻ ചട്ടലംഘനം

തി​രു​വ​ന​ന്ത​പു​രം: വ​ട​ക്കാ​ഞ്ചേ​രി​യി​ലെ ഫ്ലാ​റ്റ്​ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ലൈ​ഫ് മി​ഷ​നും ​െറ​ഡ് ക്ര​സ​ൻ​റു​മാ​യി ത​യാ​റാ​ക്കി​യ ധാ​ര​ണ​പ​ത്ര​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ അ​പ്പാ​ടെ അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടു. ഉ​പ​ക​രാ​റു​ക​ളു​ണ്ടാ​ക്ക​ണ​മെ​ന്ന ധാ​ര​ണ​പ​ത്ര​ത്തി​െൻറ മ​റ​വി​ൽ റെ​ഡ്​​ക്ര​സ​ൻ​റി​നെ​ത്ത​ന്നെ മാ​റ്റി​നി​ർ​ത്തി യു.​എ.​ഇ കോ​ൺ​സു​ലേ​റ്റ്​ അ​ന​ധി​കൃ​ത ഇ​ട​പെ​ട​ൽ ന​ട​ത്തി​യെ​ന്നാ​ണ്​ വ്യ​ക്ത​മാ​കു​ന്ന​ത്.

സം​സ്ഥാ​ന സ​ര്‍ക്കാ​റോ ​െറ​ഡ്ക്ര​സ​ൻ​റ്​ അ​തോ​റി​റ്റി​യോ ക​രാ​റി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടി​ല്ല. പ​ണം ന​ല്‍കു​ന്ന​ത് ​െറ​ഡ് ക്ര​സ​ൻ​റ്​ എ​ന്നു​മാ​ത്ര​മാ​ണ്​ ക​രാ​റി​ല്‍. അ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ റെ​ഡ്​​ക്ര​സ​ൻ​റി​ൽ നി​ന്നു​ള്ള പ​ണം മു​ഴു​വ​ൻ കൈ​കാ​ര്യം ചെ​യ്​​ത​തും കോ​ൺ​സു​ലേ​റ്റാ​ണ്. അ​തി​നാ​ൽ​ത​ന്നെ കോ​ൺ​സു​ലേ​റ്റി​ലെ ഉ​ന്ന​ത​രു​ൾ​പ്പെ​ടെ ക​മീ​ഷ​ൻ വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​കു​ക​യാ​ണ്.

2019 ജൂ​ലൈ 11ന് ​ത​യാ​റാ​ക്കി​യ ധാ​ര​ണ​പ​ത്ര​ത്തി​ല്‍ ഒ​ന്നാം​ക​ക്ഷി ​െറ​ഡ്ക്ര​സ​ൻ​റും ര​ണ്ടാം​ക​ക്ഷി സം​സ്ഥാ​ന സ​ര്‍ക്കാ​റു​മാ​ണ്. വ​ട​ക്കാ​ഞ്ചേ​രി​യി​ലെ 2.17 ഏ​ക്ക​റി​ല്‍ 140 ഫ്ലാ​റ്റു​ക​ള്‍ നി​ര്‍മി​ക്കു​ന്ന​തി​നാ​ണ്​ ലൈ​ഫ് മി​ഷ​ന്‍ സി.​ഇ.​ഒ​യും റെ​ഡ്ക്ര​സ​ൻ​റും ധാ​ര​ണ​പ​ത്രം ഒ​പ്പി​ടു​ന്ന​ത്. എ​ന്നാ​ല്‍ ഫ്ലാ​റ്റ് നി​ര്‍മി​ക്കാ​നു​ള്ള ക​രാ​റി​ല്‍ കോ​ണ്‍സ​ൽ ജ​ന​ല്‍ ഒ​ന്നാം​ക​ക്ഷി​യും യൂ​നി​ടാ​ക് ര​ണ്ടാം​ക​ക്ഷി​യു​മാ​ണ്. 70 ല​ക്ഷം ദി​ര്‍ഹ​ത്തി​നു​ള്ള ക​രാ​ര്‍ 2019 ജൂ​ലൈ 31 നാ​ണ് ഒ​പ്പി​ട്ട​ത്. ഒ​പ്പു​െ​വ​ച്ചി​രി​ക്കു​ന്ന​ത് യു.​എ.​ഇ കോ​ണ്‍സ​ൽ ജ​ന​റ​ലും. ടെ​ൻ​ഡ​ർ മു​ഖേ​ന​യാ​ണ് യൂ​നി​ടാ​ക്കി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന്​ ക​രാ​റി​ലു​ണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.