ലൈഫ്മിഷൻ: ധാരണപത്രം അട്ടിമറിക്കപ്പെട്ടു; കരാറിൽ മുഴുവൻ ചട്ടലംഘനം
text_fieldsതിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് ലൈഫ് മിഷനും െറഡ് ക്രസൻറുമായി തയാറാക്കിയ ധാരണപത്രത്തിലെ വ്യവസ്ഥകൾ അപ്പാടെ അട്ടിമറിക്കപ്പെട്ടു. ഉപകരാറുകളുണ്ടാക്കണമെന്ന ധാരണപത്രത്തിെൻറ മറവിൽ റെഡ്ക്രസൻറിനെത്തന്നെ മാറ്റിനിർത്തി യു.എ.ഇ കോൺസുലേറ്റ് അനധികൃത ഇടപെടൽ നടത്തിയെന്നാണ് വ്യക്തമാകുന്നത്.
സംസ്ഥാന സര്‍ക്കാറോ െറഡ്ക്രസൻറ് അതോറിറ്റിയോ കരാറിൽ ഇടംപിടിച്ചിട്ടില്ല. പണം നല്‍കുന്നത് െറഡ് ക്രസൻറ് എന്നുമാത്രമാണ് കരാറില്‍. അതിെൻറ അടിസ്ഥാനത്തിൽ റെഡ്ക്രസൻറിൽ നിന്നുള്ള പണം മുഴുവൻ കൈകാര്യം ചെയ്തതും കോൺസുലേറ്റാണ്. അതിനാൽതന്നെ കോൺസുലേറ്റിലെ ഉന്നതരുൾപ്പെടെ കമീഷൻ വാങ്ങിയെന്ന ആരോപണം കൂടുതൽ ശക്തമാകുകയാണ്.
2019 ജൂലൈ 11ന് തയാറാക്കിയ ധാരണപത്രത്തില്‍ ഒന്നാംകക്ഷി െറഡ്ക്രസൻറും രണ്ടാംകക്ഷി സംസ്ഥാന സര്‍ക്കാറുമാണ്. വടക്കാഞ്ചേരിയിലെ 2.17 ഏക്കറില്‍ 140 ഫ്ലാറ്റുകള്‍ നിര്‍മിക്കുന്നതിനാണ് ലൈഫ് മിഷന് സി.ഇ.ഒയും റെഡ്ക്രസൻറും ധാരണപത്രം ഒപ്പിടുന്നത്. എന്നാല്‍ ഫ്ലാറ്റ് നിര്‍മിക്കാനുള്ള കരാറില്‍ കോണ്‍സൽ ജനല്‍ ഒന്നാംകക്ഷിയും യൂനിടാക് രണ്ടാംകക്ഷിയുമാണ്. 70 ലക്ഷം ദിര്‍ഹത്തിനുള്ള കരാര്‍ 2019 ജൂലൈ 31 നാണ് ഒപ്പിട്ടത്. ഒപ്പുെവച്ചിരിക്കുന്നത് യു.എ.ഇ കോണ്‍സൽ ജനറലും. ടെൻഡർ മുഖേനയാണ് യൂനിടാക്കിനെ തെരഞ്ഞെടുത്തതെന്ന് കരാറിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.