കോഴിക്കോട്: സംസ്ഥാനത്ത് മദ്യത്തിന്റെ വില കൂട്ടേണ്ടി വരുമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. അന്തിമ തീരുമാനം ബിവറേജസ് കോര്‍പ്പറേഷനെടുക്കും. അടിസ്ഥാന വിലയില്‍ നിന്നും 7 ശതമാനം കൂട്ടാനാണ് നിര്‍ദേശമെന്നും എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.
മദ്യത്തിന്റെ വില വർധിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കാനുള്ള അധികാരം ബിവറേജസ് കോർപ്പറേഷനാണ്. അസംസ്‌കൃത വസ്തുക്കളുടെ വില വർധിച്ചു എന്നത് വസ്തുതയാണെന്നും ബെവ്‌കോ സർക്കാരുമായി ആശയ വിനിമയം നടത്തുന്നത് സാധാരണ നടപടിയെന്നും മന്ത്രി വ്യക്തമാക്കി.
മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള എക്‌സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ വില കണക്കിലെടുത്താണ് ബിവറേജസ് കോർപ്പറേഷൻ മദ്യം വാങ്ങുന്നതിനുള്ള കരാർ ഉറപ്പിക്കുന്നത്. സ്പിരിറ്റിന് ലിറ്ററിന് 35രൂപ വിലയുണ്ടായിരുന്നപ്പോൾ ഉറപ്പിച്ച ടെൻഡർ അനുസരിച്ചാണ് ഇപ്പോഴും ബെവ്‌കോ മദ്യം ലഭ്യമാക്കുന്നത്.
നികുതി ഉയര്‍ത്തുന്നതോടെ ലിറ്ററിന് നൂറ് രൂപയെങ്കിലും കൂടും. മദ്യവിലയുടെ കാര്യത്തിൻ ബെവ്‌കോയുടെ തീരുമാനം സർക്കാർ ഉടൻ അംഗീകരിക്കുമെന്നാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.