ഗോത്ര വിഭാഗക്കാര്‍ക്കു വേണ്ടിയുള്ള സാഹിത്യ കൂട്ടായ്മ ബുധനാഴ്ച

തിരുവനന്തപുരം: പട്ടികവര്‍ഗ വിഭാഗത്തിലെ സാഹിത്യകാരന്മാരുടെ പുരോഗമന, സര്‍ഗാത്മക, സാഹിത്യ കൂട്ടായ്മ ബുധനാഴ്ച തുടങ്ങും. വൈലോപ്പിള്ളി സംസ്‌കൃതി ഭവനും പട്ടികവർഗ വകുപ്പും സംയുക്തമായാണ് ബുധൻ, വ്യാഴം ദിവസങ്ങളിൽ ഉയരും ഞാന്‍ നാടാകെ' എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നത്.

വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 9.45ന് കവി പ്രഫ.വി. മധുസൂദനന്‍ നായര്‍ നിര്‍വഹിക്കും. സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ജി.എസ്. പ്രദീപ് അധ്യക്ഷനാകും. പട്ടികവഗ വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ മുഖ്യ സന്ദേശം നല്‍കും. അസിസ്റ്റന്റ് ഡയറക്ടര്‍ വിധുമോള്‍, സംസ്‌കൃതി ഭവന്‍ സെക്രട്ടറി പി.എസ്. പ്രിയദര്‍ശനന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

തുടര്‍ന്ന് നടക്കുന്ന ശില്‍പശാലയില്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ വിശിഷ്ട സാന്നിധ്യമാകും. ദൃശ്യ മാധ്യമ രംഗത്തെ ദളിത്, ആദിവാസി കൈയൊപ്പ് എന്ന വിഷയത്തില്‍ കൈരളി ടി.വി അസോസിയേറ്റ് ന്യൂസ് എഡിറ്റര്‍ കെ. രാജേന്ദ്രന്‍ സംസാരിക്കും. എഴുത്തുകാരി മഞ്ജു വൈഖരി എഴുത്തിന്റെ ദര്‍ശനം എന്ന വിഷയത്തിലും മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട കവിതയും രചനയും എന്ന വിഷയത്തിലും സംസാരിക്കും.

രണ്ടാം ദിവസം രാവിലെ ഒന്‍പതു മുതല്‍ ശില്‍പശാല ആരംഭിക്കും. കഥയെഴുത്തിന്റെ ശാസ്ത്രം എന്ന വിഷയത്തില്‍ കഥാകാരി കെ.എ. ബീനയും പത്രപ്രവര്‍ത്തനം, സത്യാനന്തര കാലഘട്ടത്തില്‍ എന്ന വിഷയത്തില്‍ കൈരളി ടി.വി ന്യൂസ് എഡിറ്റര്‍ എന്‍.പി. ചന്ദ്രശേഖരനും സംസാരിക്കും. കവിതയുടെ കൈവഴികള്‍ എന്ന വിഷയത്തില്‍ ശ്രീജിത്ത് അരിയല്ലൂരിന്റെ പ്രഭാഷണത്തോടെ ഉച്ചയ്ക്കു മുന്‍പുള്ള പരിപാടികള്‍ സമാപിക്കും.

ഉച്ചയ്ക്ക് ശേഷം രണ്ടിന് സിനിമ, കഥയും തിരക്കഥയും എന്ന വിഷയത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും സിനിമാ പ്രവര്‍ത്തകനുമായ മധുപാല്‍ സംസാരിക്കും. നര്‍മ്മത്തിന്റെ തലങ്ങള്‍ എന്ന വിഷയത്തില്‍ ഹാസ്യ സാഹിത്യകാരന്‍ കൃഷ്ണ പൂജപ്പുരയുടെ പ്രഭാഷണവും അരങ്ങേറും.

മന്ത്രി വി.എന്‍. വാസവന്‍ വിശിഷ്ട സാന്നിധ്യമാകും. വൈകീട്ട് 5.30ന് നടക്കുന്ന സമാപന സമ്മേളനം വട്ടിയൂര്‍ക്കാവ് എംഎല്‍എ അഡ്വ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്യും. സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ജി.എസ്. പ്രദീപ് അധ്യക്ഷനാകും. 

Tags:    
News Summary - Literary society for tribal people on Wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.