നായ്ക്ക് വാക്സിൻ നൽകുന്നതിനിടെ ജീവനക്കാരന് കടിയേറ്റു

വടശ്ശേരിക്കര (പത്തനംതിട്ട): നായ്ക്കൾക്ക് വാക്സിനേഷൻ നൽകുന്നതിനിടെ ജീവനക്കാരന് കടിയേറ്റു. റാന്നി പെരുന്നാട് പഞ്ചായത്തിലെ വാക്​സിനേഷൻ ക്യാമ്പിലാണ് സംഭവം.

ലൈവ് സ്റ്റോക്ക് ഇൻസ്‍പെക്ടർ ആർ.എസ്. രാഹുലിനാണ് കടിയേറ്റത്. ക്യാമ്പിൽ കുത്തിവെപ്പെടുകകാൻ കൊണ്ടുവന്ന നായാണ് ഇദ്ദേഹത്തെ കടിച്ചത്.

അതിനിടെ, കണ്ണൂരിൽപേ വിഷബാധ സ്ഥിരീകരിച്ച പശു ഇന്ന് രാവിലെ ചത്തു. ചാലയിലെ പ്രസന്നയുടെ പശുവാണ് ​​ചൊവ്വാഴ്ച രാവിലെയോടു ചത്തത്. പശുവിനെ പട്ടി കടിച്ച ലക്ഷണങ്ങളോ മുറിവുകളോ പ്രത്യക്ഷത്തിൽ കാണുന്നില്ല. എങ്ങനെയാണ് പേ വിഷ ബാധയേറ്റത് എന്ന കാര്യം വ്യക്തമല്ല. ഡോക്ടർമാർ വന്ന് പരിശോധന നടത്തിയ ശേഷമാണ് പേ വിഷബാധയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ഫയർഫോഴ്സ് എത്തി മരത്തിൽ കെട്ടിയിടുകയായിരുന്നു. കറവയുള്ള പശുവായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മുതൽ തന്നെ പശു അസ്വസ്ഥത കാണിച്ചിരുന്നുവെന്നും അക്രമാസക്തമായിരുന്നുവെന്നും വീട്ടുകാർ പറയുന്നു.

Tags:    
News Summary - Live stock inspector attacked by dog while vaccination camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.