ലോ​ണ്‍ ആ​പ് ത​ട്ടി​പ്പിനിരയായ യുവാവി​െൻറ ആത്മഹത്യ: പ്രതികളെ ഗുജറാത്തില്‍നിന്ന് പിടികൂടി

മീ​ന​ങ്ങാ​ടി (വയനാട്): ലോ​ണ്‍ ആ​പ് ത​ട്ടി​പ്പി​നി​ര​യാ​യി യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ അ​ന്ത​ര്‍ സം​സ്ഥാ​ന ത​ട്ടി​പ്പ് സം​ഘ​ത്തി​ലെ നാ​ലു​പേ​രെ വ​യ​നാ​ട് പൊ​ലീ​സ് ഗു​ജ​റാ​ത്തി​ല്‍നി​ന്ന് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി.

ഗു​ജ​റാ​ത്ത്, അ​മ​റേ​ലി സ്വ​ദേ​ശി​ക​ളാ​യ ഖേ​റാ​നി സ​മി​ര്‍ഭാ​യ് (30), ക​ല്‍വ​ത്ത​ര്‍ മു​ഹ​മ്മ​ദ് ഫ​രി​ജ് (20), അ​ലി അ​ജി​ത്ത് ഭാ​യ് (43) എ​ന്നി​വ​രെ​യും പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത ഒ​രാ​ളെ​യു​മാ​ണ് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ടി. ​നാ​രാ​യ​ണ​ന്റെ നി​ര്‍ദേ​ശ​പ്ര​കാ​രം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഗു​ജ​റാ​ത്ത് ബ​വ​സാ​ര​യി​ല്‍വെ​ച്ച് പി​ടി​കൂ​ടി​യ​ത്. പൂ​താ​ടി, താ​ഴെ​മു​ണ്ട ചി​റ​ക്കൊ​ന്ന​ത്ത് വീ​ട്ടി​ല്‍ സി.​എ​സ്. അ​ജ​യ​രാ​ജ് (44) ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

Tags:    
News Summary - loan app fraud: The accused were arrested from Gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.