തദ്ദേശ വോട്ടർ പട്ടിക: സെപ്റ്റംബർ 23 വരെ പേര് ചേർക്കുവാൻ അവസരം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടർ പട്ടികയിൽ പേര് ചേർക്കുവാൻ സെപ്റ്റംബർ 28 വരെ അവസരമുള്ളതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. 2023 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് പൂർത്തിയായവർക്കാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം.

വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും കമീഷൻ വെബ്സൈറ്റായ www.sec.kerala.gov.in ലൂടെ അപേക്ഷ സ്വീകരിക്കും. വ്യക്തികൾക്ക് സിറ്റിസൺ രജിസ്ട്രേഷൻ മുഖേനയും അക്ഷയ ജനസേവന കേന്ദ്രങ്ങൾക്ക് ഏജൻസി രജിസ്ട്രേഷൻ മുഖേനയും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

സെപ്റ്റംബർ എട്ടിന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക പ്രകാരം 941 ഗ്രാമ പഞ്ചായത്തുകളിലായി 2,15,63,916 ഉം 87 ഗരസഭകളിലായി 36,51,931 ഉം ആറ് കോർപ്പറേഷനുകളിലായി 24,54,689 ഉം വോട്ടർമാരുണ്ട്. കരട് വോട്ടർ പട്ടിക പ്രകാരം

ഏറ്റവും കൂടുതൽ വോട്ടർമാരുള്ള തദ്ദേശ സ്ഥാപനങ്ങൾ

ഗ്രാമ പഞ്ചായത്ത് -ഒളവണ്ണ (കോഴിക്കോട്) (പുരുഷൻ-25491), സ്ത്രീ-26833, ട്രാൻസ്ജൻഡർ– രണ്ട് ആകെ-52326)

മുനിസിപ്പാലിറ്റി -ആലപ്പുഴ (പുരുഷൻ 63,009, സ്ത്രീ-69,630, ട്രാൻസ്ജൻഡർ-രണ്ട്, ആകെ-132641)

കോർപ്പറേഷൻ-തിരുവനന്തപുരം (പുരുഷൻ-3,85,231), സ്ത്രീ-4,18,540 ട്രാൻസ്ജൻഡർ-എട്ട്, ആകെ-8,03,779)

കുറവ് വോട്ടർമാർ

ഗ്രാമ പഞ്ചായത്ത് ഇടമലക്കുടി (ഇടുക്കി) (പുരുഷൻ-941, സി-958 ആകെ-1899)

മുൻസിപ്പാലിറ്റി -കൂത്താട്ടുകുളം(ഏറണാകുളം) (പുരുഷൻ-6929, സ്ത്രീ-7593 ആകെ 14522)

കോർപ്പറേഷൻ- കണ്ണൂർ (പുരുഷൻ-85,503, സ്ത്രീ-1,02,024 ആകെ-1,87,527)

Tags:    
News Summary - Local Electoral Roll: Opportunity to add names till September 23

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.