മഴക്കാല മുന്നൊരുക്കം: എം.എൽ.എ അടിയന്തര യോഗം വിളിച്ചു

അമ്പലപ്പുഴ: മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എച്ച്. സലാം എം.എൽ.എ അടിയന്തര യോഗം വിളിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കേണ്ട സാഹചര്യമുണ്ടായാൽ വകുപ്പുകൾ ഉണർന്നു പ്രവർത്തിക്കണമെന്ന്​ എം.എൽ.എ നിർദേശിച്ചു. ഇതിനായി സ്കൂളുകൾ, ഓഡിറ്റോറിയങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ മുൻകൂട്ടി കണ്ടെത്തണം. ജലനിരപ്പ് ഉയർന്നാൽ തോട്ടപ്പള്ളി സ്പിൽവേ ഷട്ടർ യഥാസമയം തുറക്കണം. പകർച്ചവ്യാധികൾ ഒഴിവാക്കാൻ ഭക്ഷ്യസുരക്ഷ വകുപ്പ് കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും എച്ച്. സലാം നിർദേശിച്ചു. യോഗത്തിൽ പ്രസിഡന്‍റ്​ അഡ്വ. ഷീബ രാകേഷ്, ഡി.എം.ഒ, പഞ്ചായത്ത് പ്രസിഡന്‍റുമാരായ പി.ജി. സൈറസ്, എസ്. ഹാരിസ്, കെ. കവിത, എ.എസ്. സുദർശനൻ തുടങ്ങിയവർ പങ്കെടുത്തു. എച്ച്. സലാം എം.എല്‍.എയുടെ നേതൃത്വത്തില്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ജനപ്രതിനിധികളുടെ യോഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.