ജില്ലയിൽ ഡെങ്കി ഹർത്താൽ നാളെ

ആലപ്പുഴ: ജില്ലയിൽ ബുധനാഴ്ച ഡെങ്കി ഹർത്താൽ ആചരിക്കും. ഡെങ്കിപ്പനി പടരാനുള്ള സാധ്യതയുടെ പശ്ചാത്തലത്തിൽ കലക്ടർ ഡോ. രേണു രാജിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഇന്‍റർ സെക്ടർ യോഗത്തിലാണ് തീരുമാനം. വീടുകൾ, സ്ഥാപനങ്ങൾ, കടകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഡെങ്കി ഹർത്താലിന്റെ ഭാഗമായി ഉറവിട നശീകരണം നടത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉള്ളിലും പുറത്തും മഴവെള്ളം കെട്ടിനിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൂത്താടിയില്ലെന്ന് ഉറപ്പാക്കണം. എല്ലാ വെള്ളിയാഴ്ചകളിലും സ്കൂളുകൾ, ശനിയാഴ്ചകളിൽ സ്ഥാപനങ്ങൾ, ഞായറാഴ്ചകളിൽ വീടുകൾ എന്നിവിടങ്ങളിൽ ഡ്രൈഡേ ആചരിക്കണം. ഉപതെരഞ്ഞെടുപ്പ്​ ഇന്ന്​ ആലപ്പുഴ: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് 12ാം ഡിവിഷൻ (മണക്കാട്), മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്​ മൂന്നാം വാർഡ്​ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ്​ നടക്കും. രാവിലെ ഏഴ്​ മുതൽ വൈകീട്ട്​ ആറുവ​രെയാണ്​ വോട്ടെടുപ്പ്​. തെരഞ്ഞെടുപ്പ്​ നടക്കുന്ന വാർഡുകളിലെ വോട്ടർമാരായ സർക്കാർ, അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപറേഷനുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക്​ വോട്ടുചെയ്യാൻ​ മേലധികാരികൾ പ്രത്യേക അനുമതി നൽകണ​മെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ അറിയിച്ചു. അധ്യാപക അഭിമുഖം ആലപ്പുഴ: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.എസ് അറബിക് ടീച്ചര്‍, യു.പി സ്കൂള്‍ മലയാളം മീഡിയം ടീച്ചർ എന്നീ തസ്തികളിലേക്കുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാർഥികള്‍ക്കായി മേയ്​ 18, 19, 20, 25, 26, 27 തീയതികളിൽ പബ്ലിക് സര്‍വിസ് കമീഷന്‍ ജില്ല ഓഫിസില്‍ അഭിമുഖം നടത്തും. വ്യക്തിഗത അറിയിപ്പ് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖാന്തരം അറിയിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി വെബ്സൈറ്റിലെ ഇന്റര്‍വ്യൂ ഷെഡ്യൂള്‍, അനൗണ്‍സ്മെന്‍റ്​ ലിങ്കുകള്‍ എന്നിവ പരിശോധിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.