നൂറുകണക്കിന് വീടുകൾ വെള്ളക്കെട്ടിൽ

തുറവൂർ: ഞായറാഴ്ച രാത്രി തുടങ്ങിയ മഴയിൽ ചേർത്തല താലൂക്കിന്‍റെ വടക്കൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി വീടുകളിൽ വെള്ളം കയറി. വയലാർ, കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ പഞ്ചായത്തിലെ നിരവധി ഭാഗങ്ങളാണ്​ വെള്ളത്തിലായത്​. തോടുകൾ നികത്തി റോഡുകൾ നിർമിച്ചതും ചതുപ്പുകളും കുളങ്ങളും ഇടത്തോടുകളും വിവേചനരഹിതമായി നികത്തിയതുമാണ് രൂക്ഷമായ വെള്ളക്കെട്ടിന് ഇടയാക്കിയത്. വെള്ളം കയറിയതിനെ തുടർന്ന് പല വീട്ടുകാരും ബന്ധുവീടുകളിൽ അഭയം തേടി. ഇടറോഡുകൾ പലതും വെള്ളക്കെട്ടു മൂലം അപകടാവസ്ഥയിലാണ്. പടം.. : കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ടിലായ വീടുകളിലൊന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.