പുറക്കാടും സി.പി.ഐയുടെ കൊടിമരം തകർത്തു

അമ്പലപ്പുഴ: പുറക്കാട് ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് കരൂർ ജങ്​ഷനിൽ സ്ഥാപിച്ച സി.പി.ഐ, എ.ഐ.വൈ.എഫ്​ കൊടിമരവും തോരണങ്ങളും നശിപ്പിച്ച നിലയിൽ. മുളയിൽ തീർത്ത കൊടിമരമാണ് കഴിഞ്ഞ രാത്രിയിൽ നശിപ്പിച്ചത്. ഇരുമ്പ് പൈപ്പിൽ തീർത്ത മറ്റൊരു കൊടിമരം തകർക്കാനും ശ്രമം നടത്തിയിട്ടുണ്ട്. ഏതാനും ദിവസം മുമ്പ്​ വണ്ടാനത്ത് സി.പി.ഐ, എ.ഐ.വൈ.എഫ് കൊടിമരവും സ്മൃതി മണ്ഡപവും പൊളിച്ച് മാറ്റിയത് വിവാദത്തിന് വഴിവെച്ചിരുന്നു. ഈ സംഭവത്തോടെ എല്‍.ഡി.എഫ് പരിപാടികളിൽനിന്ന് വിട്ടു നിൽക്കാനും സി.പി.ഐ തീരുമാനിച്ചിരുന്നു. തൊട്ടു പിന്നാലെയാണ് പുറക്കാട് കൊടിതോരണങ്ങൾ നശിപ്പിച്ചത്. അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയതായി സി.പി.ഐ നേതാക്കൾ പറഞ്ഞു. ചിത്രം: പുറക്കാട് സി.പി.ഐ കൊടിമരം തകര്‍ത്ത നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.