എസ്.എൻ.ഡി.പി വനിത സംഘം മേഖല കലോത്സവം

ചേർത്തല: എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിത സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ ആലപ്പുഴ, എറണാകുളം ജില്ലകൾ ഉൾപ്പെടുന്ന മേഖല കലോത്സവത്തിൽ കുന്നത്തുനാട് യൂനിയന് ഓവറോൾ ചാമ്പ്യൻഷിപ്. കണയന്നൂർ യൂനിയൻ രണ്ടാം സ്ഥാനവും ചേർത്തല യൂനിയൻ മൂന്നാം സ്ഥാനവും നേടി. കണിച്ചുകുളങ്ങര കോഓപറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തിൽ എസ്.എൻ ട്രസ്റ്റ് ബോർഡംഗം പ്രീതി നടേശൻ കലോത്സവം ഉദ്ഘാടനം ചെയ്തു. കേന്ദ്ര വനിത സംഘം പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി, വൈസ് പ്രസിഡന്റ് ഇ.എസ്. ഷീബ, സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ, ട്രഷറർ ഗീത മധു, കേന്ദ്രസമിതി അംഗങ്ങളായ തുളസിഭായി വിശ്വനാഥൻ, ഷൈലജ രവീന്ദ്രൻ, ജില്ല കോഓഡിനേറ്റർ സിന്ധു അജയകുമാർ, യോഗം കൗൺസിലർമാരായ പി.എസ്.എൻ. ബാബു, പി.ടി. മന്മഥൻ, കണയന്നൂർ യൂനിയൻ കൺവീനർ എം.ഡി. അഭിലാഷ്, സൈബർ സേന സംസ്ഥാന കൺവീനർ ധന്യ സതീഷ്, ചേർത്തല യൂനിയൻ അഡ്മിനിസ്ട്രേറ്റർ ടി. അനിയപ്പൻ, യൂത്ത് മൂവ്മെന്റ് കണിച്ചുകുളങ്ങര യൂനിയൻ പ്രസിഡന്റ് അനിലാൽ കൊച്ചുകുട്ടൻ എന്നിവർ പങ്കെടുത്തു. വൈകീട്ട് നടന്ന സമാപന ചടങ്ങിൽ വിജയികൾക്ക് പ്രീതി നടേശൻ സമ്മാനം വിതരണം ചെയ്തു. 25ന് വൈക്കത്താണ് സംസ്ഥാന കലോത്സവം. എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിത സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ മേഖല കലോത്സവം എസ്.എൻ ട്രസ്റ്റ് ബോർഡംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.