അലങ്കാര ഗോപുര സമർപ്പണം

മാന്നാർ: കുരട്ടിശ്ശേരിയിലമ്മ ഭഗവതീക്ഷേത്രത്തിലെ ഒമ്പതാമത് പുനഃപ്രതിഷ്ഠ വാർഷിക കലശമഹോത്സവത്തോടനുബന്ധിച്ച് അലങ്കാര ഗോപുര സമർപ്പണവും നടത്തി. ക്ഷേത്രം തന്ത്രി പുത്തില്ലത്ത് മഹേഷ് തന്ത്രി മുഖ്യകാർമികത്വം വഹിച്ചു. ഗോപുരം നിർമിച്ച ശിൽപികളെ മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗം അനിൽ എസ്. അമ്പിളി ആദരിച്ചു. ശശി തട്ടാരമ്പലം, ക്ഷേത്രസമിതി പ്രസിഡന്റ് സജി കുട്ടപ്പൻ, സെക്രട്ടറി പ്രഭകുമാർ, ട്രഷറർ പ്രശാന്ത്, സജി നെടുങ്ങാട്ട് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.