തെളിനീരൊഴുകും നവകേരളം: കൈത്തോട്​ ശുചീകരണം തുടങ്ങി

അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് വണ്ടാനം വൃക്ഷവിലാസം പൂമീൻ പൊഴിയുടെ കൈത്തോട്​ ശുചീകരണം തുടങ്ങി. തെളിനീരൊഴുകും നവകേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തോട് ശുചീകരിക്കുന്നത്. പദ്ധതിയിൽ ഉൾപ്പെടുത്തി അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിൽ ആദ്യം ശുചീകരിക്കുന്ന തോടാണിത്. ബാർജർ ഉപയോഗിച്ചാണ് ശുചീകരണം. പദ്ധതിയിൽപെടുത്തി പഞ്ചായത്തിലെ 18 വാർഡുകളിലും തോടുകളുടെ ശുചീകരണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്​. ഹാരിസ് പറഞ്ഞു. ചിത്രം: വണ്ടാനം വൃക്ഷവിലാസം പൂമീൻ പൊഴിയുടെ കൈത്തോട്​ ശുചീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.