മന്ത്രി സജി ചെറിയാ‍െൻറ വീട്ടിലേക്ക്​ ബി.എം.എസ് പട്ടിണി മാർച്ച്

മന്ത്രി സജി ചെറിയാ‍ൻെറ വീട്ടിലേക്ക്​ ബി.എം.എസ് പട്ടിണി മാർച്ച് ചെങ്ങന്നൂർ: മന്ത്രി സജി ചെറിയാ‍ൻെറ വീട്ടിലേക്ക്​ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് (ബി.എം.എസ്) ജില്ല കമ്മിറ്റി നേതൃത്വത്തിൽ ജീവനക്കാരുടെ പട്ടിണി മാർച്ച് നടത്തി. തൊഴിലാളിക്ക് ശമ്പളം സമയത്ത് നൽകാതെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബി.എം.എസ് ജില്ല പ്രസിഡന്‍റ്​ ബി. രാജശേഖരൻ ആവശ്യപ്പെട്ടു. കെ-സ്വിഫ്റ്റെന്ന പേരിൽ സമാന്തരമായ സ്വതന്ത്ര കമ്പനി രൂപവത്​കരിച്ച് അതിനായി കെ.എസ്.ആർ.ടി.സിയുടെ പ്ലാൻ ഫണ്ട് വകമാറ്റുന്ന ഇടതുപക്ഷ സർക്കാർ നയം തിരുത്തണമെന്നുമാവശ്യപ്പെട്ടു. പടം: മന്ത്രി സജി ചെറിയാ‍ൻെറ വീട്ടിലേക്ക് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് നടത്തിയ പട്ടിണി മാർച്ച്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.