ആലപ്പുഴ: എ.സി റോഡ് നവീകരണത്തിന്‍റെ ഭാഗമായി ഒന്നാംകര ഫ്ലൈഓവർ സർവിസ് റോഡ് നിർമാണത്തിന്‍റെ ഭാഗമായി പാതയിൽ രാത്രിയിൽ ഗതാഗതം നിരോധിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ രാത്രി ഒമ്പത് മുതൽ പുലർച്ച 5.30 വരെ ഒന്നാംകര പാലം വഴിയുള്ള ഗതാഗതമാണ് നിരോധിച്ചത്. ഇതിലൂടെ പോകാനുള്ള എല്ലാ വാഹനങ്ങളും (എമർജൻസി വാഹനങ്ങളുൾപ്പെടെ) കിടങ്ങറ-വെളിയനാട്-മങ്കൊമ്പ് ബ്ലോക്ക് വഴിയും വേഴപ്ര-ചമ്പക്കുളം-മങ്കൊമ്പ് വഴിയും ആലപ്പുഴക്കും ആലപ്പുഴയിൽനിന്നുള്ള വാഹനങ്ങൾ മങ്കൊമ്പ്-ചമ്പക്കുളം-വേഴപ്ര വഴിയും മങ്കൊമ്പ് ബ്ലോക്ക്-വെളിയനാട്-കിടങ്ങറ വഴിയും തിരിഞ്ഞുപോകണം. മങ്കൊമ്പ് ഫ്ലൈഓവറിന്റെ സർവിസ് റോഡ് നിർമാണം ആരംഭിക്കുന്ന 27 മുതൽ 29 വരെയും രാത്രി ഒമ്പത് മുതൽ പുലർച്ച 5.30 വരെ മങ്കൊമ്പ് പാലം വഴിയുള്ള ഗതാഗതത്തിനും നിരോധനമുണ്ട്. ഉദ്യോഗ് തൊഴിൽ മേള ഇന്ന് ആലപ്പുഴ: ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന വിവിധ സാമൂഹിക സേവന പദ്ധതികളുടെ ഭാഗമായി ജില്ലയിലെ ആദ്യ തൊഴിൽ മേള ബുധനാഴ്ച രാവിലെ 10ന് കലവൂർ പൊള്ളേത്തൈ ഗവ: ഹൈസ്കൂളിൽ നടക്കും. പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. 12 കമ്പനികൾ പങ്കെടുക്കും. ബാങ്കിങ്, ഇൻഷുറൻസ്, നഴ്സിങ്, എജുക്കേഷൻ, സെയിൽസ്, കസ്റ്റമർ റിലേഷൻസ്, ഓട്ടോമൊബൈൽ, സെക്യൂരിറ്റി സർവിസ് എന്നീ മേഖലകളിൽ ഒഴിവുകൾ. പരിപാടികൾ ഇന്ന് ആലപ്പുഴ കലക്ടറേറ്റ്: സംസ്ഥാന സർക്കാറിന്‍റെ തൊഴിലാളി വിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി ധർണ ഉദ്ഘാടനം കെ.പി.സി.സി ജന. സെക്രട്ടറി എ.എ. ഷുക്കൂർ-രാവിലെ 10.00 ആലപ്പുഴ കലക്ടറേറ്റ്: കേരള കോ-ഓപറേറ്റിവ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും-രാവിലെ 11.00 ആലപ്പുഴ ബീച്ച് കടൽപാലം: എസ്.ബി.ഐ ബാങ്ക്മേള-വൈകു. 3.00 കലവൂർ പൊള്ളേത്തൈ ഗവ. ഹൈസ്കൂൾ: ഉദ്യോഗ് തൊഴിൽ മേള ഉദ്ഘാടനം പി.പി. ചിത്തരഞ്ജൻ എം.എൽ.എ-രാവിലെ 10.00 കുട്ടനാട് താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാൾ: മൂലംജലോത്സവം, ആലോചനായോഗം-വൈകു. 3.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.