അപകടം റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയത മൂലം -രമേശ് ചെന്നിത്തല

ഹരിപ്പാട്: ദേശീയപാതയില്‍ അപകടം വർധിക്കാൻ കാരണം നിർമാണത്തിലെ അപാകതയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. തോട്ടപ്പള്ളി മുതല്‍ കൃഷ്ണപുരം വരെയുള്ള ഭാഗങ്ങളില്‍ മഴക്കാലത്ത് അപകടങ്ങള്‍ പതിവാകുകയാണ്. ഹരിപ്പാട് മാധവ ജങ്​ഷന്‍ മുതല്‍ നങ്ങ്യാര്‍കുളങ്ങരെ വരെയാണ് കൂടുതല്‍ അപകടങ്ങള്‍. നിർമാണത്തിലെ അശാസ്ത്രീയതയാണ് കാരണം. അടിയന്തരമായി വിദഗ്​ധസംഘത്തെ നിയോഗിച്ച് റോഡ് പരിശോധിച്ച് പുനര്‍നിർമാണം യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തണമെന്ന് ദേശീയപാത വിഭാഗം ചീഫ് എൻജിനീയറോട് ആവശ്യപ്പെട്ടതായും വിഷയം പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസിന്‍റെ ശ്രദ്ധയില്‍പെടുത്തിയതായും രമേശ് ചെന്നിത്തല അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.