മണ്ണഞ്ചേരി: മാലിന്യക്കൂമ്പാരമായി പറത്തറ പാലത്തിന്റെ പരിസരം. മണ്ണഞ്ചേരി - കലവൂർ റോഡിൽ മണ്ണഞ്ചേരി ജങ്ഷന് പടിഞ്ഞാറ് പറത്തറ പാലത്തിന് സമീപമാണ് ഇരുളിന്റെ മറവിൽ അറവുശാലകളിലെ മാലിന്യങ്ങളും ഹോട്ടലുകളിലെയും വീടുകളിലെയും ആഹാര അവശിഷ്ടങ്ങളും ചാക്കിൽ കെട്ടുകളാക്കി വാഹനങ്ങളിൽ കൊണ്ടുവന്ന് നിക്ഷേപിക്കുന്നത്. മാലിന്യ നിക്ഷേപകരെ കൈയോടെ പിടികൂടാൻ പ്രദേശവാസികൾ കാത്തിരിക്കുന്നുണ്ടെങ്കിലും വാഹനത്തിൽ വേഗത്തിൽ വന്ന് നിക്ഷേപിച്ച് പോകുന്നതിനാൽ പിടിക്കാനായിട്ടില്ല. രാത്രിയിൽ ആയതിനാൽ ആളെ തിരിച്ചറിയാനും ആകുന്നില്ല. അസഹനീയമായ ദുർഗന്ധവും തെരുവ് നായ്ക്കളുടെ ശല്യവും അതിരൂക്ഷമാണ്. മഴക്കാലമായതിനാൽ മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞത് മൂലം ദുർഗന്ധം അതിരൂക്ഷമാണ്. പൊലീസ് വാഹനം മണിക്കൂറിൽ ഒരു പ്രാവശ്യമെങ്കിലും ഇതുവഴി കടന്നുപോകുന്നുണ്ട്. എന്നിട്ടും മാലിന്യ നിക്ഷേപം നിർബാധം തുടരുകയാണ്. അധികൃതർ എത്രയുംവേഗം മേൽനടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പടം: മണ്ണഞ്ചേരി പറത്തറ പാലത്തിന് സമീപം മാലിന്യം നിക്ഷേപിച്ചപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.