റോഡിനുവേണ്ടി ഒറ്റയാൾ സമരം

അരൂർ: അരൂർ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് ഗ്രാമസഭ നടന്ന ദിവസം ഒറ്റയാൾ സമരം നടത്തി ബാബു ചിന്താധരണി. പൊട്ടിപ്പൊളിഞ്ഞ റോഡിൽ വീണാണ്​ പ്രതീകാത്മക സമരം നടത്തിയത്. വാർഡ് നിവാസികൾ ഉപയോഗിക്കുന്ന റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന്​ ആവശ്യപ്പെട്ടാണ് റോഡിൽ വീണ് സമരം നടത്തിയത്. ചളിവെള്ളത്തിൽ ഉരുണ്ടശേഷമാണ് ഗ്രാമസഭയിൽ ബാബു എത്തിയത്. റോഡിന്‍റെ ശോച്യാവസ്ഥ ഗ്രാമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് ഈ സമരം നടത്തിയതെന്ന് ബാബു പറഞ്ഞു. ചിത്രം ബാബു പൊളിഞ്ഞ റോഡിൽ സ്കൂട്ടറുമായി വീണുകിടക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.