മഴകനത്തതോടെ വെള്ളക്കെട്ട് രൂക്ഷമായി

ചേര്‍ത്തല: വീണ്ടും മഴകനത്തതോടെ താലൂക്കില്‍ വെള്ളക്കെട്ട് രൂക്ഷമായി. 3000ത്തിലധികം വീടുകള്‍ വെള്ളക്കെട്ട്​ ഭീഷണിയിലാണ്. കടലോര കായലോര മേഖലകളിലെല്ലാം ഭൂരിപക്ഷം പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്. പല വീടുകള്‍ക്കുള്ളിലേക്കുവരെ വെള്ളം കയറിയിട്ടുണ്ട്. അന്ധകാരനഴി പൊഴിമുറിച്ചതിനാല്‍ കടലിലേക്ക്​ നീരൊഴുക്ക്​ സുഗമമാണെന്നാണ് വിലയിരുത്തല്‍. താലൂക്ക് ആശുപത്രിയില്‍ സി.ടി സ്‌കാന്‍ പ്രവര്‍ത്തനം നിലച്ചു നഗരത്തില്‍ താലൂക്ക് ആശുപത്രിയില്‍ മഴശക്തമായതോടെ സി.ടി സ്‌കാന്‍ പ്രവര്‍ത്തനം നിര്‍ത്തി. ഒരാഴ്​ച മുമ്പ് മുറിയില്‍ വെള്ളം കയറിയതോടെയാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. കഴിഞ്ഞ ദിവസം പുനരാരംഭിച്ചെങ്കിലും മഴശക്തമായതോടെ വീണ്ടും നിര്‍ത്തി. പഴയ അത്യാഹിത വിഭാഗത്തോടു ചേര്‍ന്നാണ് മെഷീന്‍ വെച്ചിരിക്കുന്നത്. താഴ്ചയിലുള്ള മുറിയായതിനാല്‍ ഈര്‍പ്പം കയറുന്നുണ്ട് ഈര്‍പ്പമുള്ള സാഹചര്യത്തില്‍ മെഷീന്‍ പ്രവര്‍ത്തിക്കുന്നതിന്​ തടസ്സമുള്ളതിനാലാണ് പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുന്നതെന്ന് സൂപ്രണ്ട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.