ചേര്‍ത്തല: വടക്കഞ്ചേരി അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായവരെ സഹായിക്കാന്‍ ചേര്‍ത്തല തെക്ക് ഗ്രാമം കൈകോര്‍ക്കുന്നു. ഇതിനായി ജനകീയ കമ്മിറ്റിക്കു ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ രൂപം നല്‍കി. 29ന് 22 വാര്‍ഡുകളില്‍നിന്ന് ധനസമാഹരണത്തിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. എല്ലാ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരുടെയും പിന്തുണയിലാണ് ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍. ഗ്രാമപഞ്ചായത്തിലെ 22 വാര്‍ഡുകളിലും ഇതിനായുള്ള പ്രവര്‍ത്തനം തുടങ്ങി. അപകടത്തില്‍ മൂന്നുപേര്‍ മരിച്ചിരുന്നു. ഡ്രൈവര്‍ അടക്കം 11പേര്‍ക്കാണ് പരിക്കേറ്റത്. ചികിത്സാചെലവേറിയതിനാല്‍ ഇതില്‍ മൂന്നുപേരൊഴികെ മറ്റെല്ലാവരെയും ചേര്‍ത്തലയിലെയും എറണാകുളത്തെയും ആശുപത്രികളിലേക്കു മാറ്റിയിരുന്നു. ഭാരിച്ച ചികിത്സാചെലവ് കുടുംബങ്ങള്‍ക്കു താങ്ങാന്‍ കഴിയാതെ വന്നതോടെയാണ് ജനകീയ ഇടപെടല്‍. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സാംസണ്‍,(ചെയര്‍പേഴ്‌സണും) വാര്‍ഡ് അംഗം ടോമി ഏലേശ്ശേരി (ജനറല്‍ കണ്‍വീനർ) ഉൾപ്പെടുന്നതാണ് ജനകീയ കമ്മിറ്റി. apl sahayam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.