ചേര്‍ത്തല: വേളാങ്കണ്ണിയിൽനിന്ന് മടങ്ങവെ വടക്കഞ്ചേരിയില്‍ വാഹനാപകടത്തില്‍ മരിച്ച അര്‍ത്തുങ്കല്‍ സ്വദേശികൾക്ക് നാട് വിടയേകി. ചമ്പക്കാട് പോള്‍ (പൈലി -70), ഭാര്യ റോസ്ലി(65), പൈലിയുടെ സഹോദരന്‍ വര്‍ഗീസിന്റെ ഭാര്യ ജെസി(50) എന്നിവരാണ് അപകടത്തിൽ മരിച്ചത്. അര്‍ത്തുങ്കല്‍ സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ അടുത്തടുത്തുള്ള മൂന്നു കുഴിയിലായാണ് അന്ത്യവിശ്രമം ഒരുക്കിയത്. വേളാങ്കണ്ണി തീർഥാടനത്തിനുശേഷം മടങ്ങവെ ഞായറാഴ്ച ഉച്ചയോടെയുണ്ടായ അപകടത്തിലാണ് മൂവരും മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ മൃതദേഹങ്ങള്‍ ചമ്പക്കാട് വീട്ടിലെത്തിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടിന് വീട്ടിലെ പ്രാര്‍ഥനശുശ്രൂഷകള്‍ക്കുശേഷം മൃതദേഹങ്ങള്‍ പള്ളിയിലേക്കു വിലാപയാത്രയായി എത്തിച്ചു. നൂറുകണക്കിനാളുകളാണ് വിലാപയാത്രയില്‍ പങ്കെടുത്തത്. പോളിന്റെയും റോസ്ലിയുടെയും മകന്‍ അപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന പ്രിന്‍സിനെ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആശുപത്രിയില്‍നിന്ന് എത്തിച്ചിരുന്നു. തന്റെ തൊട്ടടുത്തുനിന്ന് മരണം തട്ടിയെടുത്ത മാതാപിതാക്കളുടെ മൃതദേഹങ്ങള്‍ക്കു മുന്നില്‍ പ്രിന്‍സിന്റെ വിതുമ്പലുകള്‍ എല്ലാവരുടെയും കണ്ണുനനയിച്ചു. കൊച്ചി രൂപത വികാരി ജനറല്‍ ഫാ. ഷൈജു പര്യാത്തുശ്ശേരി, ആലപ്പുഴ രൂപത വികാരി ജനറല്‍ മോണ്‍. ജോയി പുത്തന്‍വീട്ടില്‍, അര്‍ത്തുങ്കല്‍ സെന്റ് ജോര്‍ജ് പള്ളി വികാരി ജോണ്‍സണ്‍ തൗണ്ടയില്‍ തുടങ്ങിയവരുടെ കാർമികത്വത്തിലായിരുന്നു അന്ത്യകര്‍മങ്ങള്‍. എ.എം. ആരിഫ് എം.പി ഉള്‍പ്പെടെ ജനപ്രതിനിധികളും വിവിധ മേഖലയില്‍നിന്നുള്ളവരും പങ്കെടുത്തു. apl cherthala പ്രാര്‍ഥന ശുശ്രൂഷകള്‍ക്കുശേഷം മൃതദേഹങ്ങള്‍ പള്ളിയില്‍നിന്ന് സെമിത്തേരിയിലേക്ക് കൊണ്ടുപോകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.