പിരിവ് കുറഞ്ഞുപോയതിന് വ്യാപാര സ്ഥാപനത്തിൽ സി.പി.ഐ ആക്രമണം

ചാരുംമൂട്: പാർട്ടിപ്പിരിവിനെത്തിയവർ വ്യാപാര സ്ഥാപനത്തിൽ അതിക്രമം നടത്തിയതിൽ വ്യാപാരികൾ പ്രതിഷേധിച്ചു. ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി മാവേലിക്കര താലൂക്ക് പ്രസിഡന്റ് എം.എസ്. സലാമത്തിന്റെ താജ് ബേക്കറിയിൽ സി.പി.ഐ പ്രവർത്തകർ ബക്കറ്റ് പിരിവിനെത്തിയത്. 100 രൂപ സംഭാവന നൽകുകയും ചെയ്തു. എന്നാൽ, പ്രവർത്തകരിലൊരാൾ സംഭാവന കുറഞ്ഞുപോയെന്ന് പറഞ്ഞ് കടയിൽ അതിക്രമം നടത്തുകയായിരുന്നുവെന്ന് കാട്ടിയാണ് നൂറനാട് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തിൽ ചാരുംമൂട്ടിൽ പ്രകടനവും യോഗവും നടത്തി. കടയിൽ അതിക്രമം നടത്തിയവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് യൂനിറ്റ് പ്രസിഡന്റ് രാജു അപ്സരയും ജനറൽ സെക്രട്ടറി ഗിരീഷ് അമ്മയും ആവശ്യപ്പെട്ടു ഫോട്ടോ: സി.പി.ഐ ആക്രമണത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.